പറമ്പ് വേനല്‍ചൂടില്‍
ഞെരിപിരി കൊണ്ട്
മഞ്ഞളിച്ച് കിടന്നു.
കരിയിലകള്‍ കാശിയ്ക്കുപോകാന്‍
മണ്ണാംങ്കട്ടയെ കാത്തുക്കിടന്നു.
മാമ്പൂ അകാലത്തില്‍ കരിഞ്ഞു കൊഴിഞ്ഞു
തുമ്പിയെപ്പറ്റി കേട്ടിട്ടില്ലാത്ത കുട്ടികള്‍
കാര്‍ട്ടൂണ്‍ പരമ്പര കണ്ടു.
എലിയെയും, പൂച്ചയെയും
പരമ്പരയില്‍ പരിചയപ്പെട്ടു.
കിളിത്തട്ട് കളി
കമ്പ്യൂട്ടറിലേയ്ക്ക് മാറി
വീട്ടമ്മ കുട്ടികളുമായ്
നിസ്സാരക്കാര്യങ്ങള്‍ക്ക് കലഹിച്ചു.
ശോശിച്ച ഒരു വവ്വാല്‍
വൈദ്യുതക്കമ്പിയില്‍ തൂങ്ങി ചത്തു.
വണ്ടികിട്ടാതെ ഗൃഹനാഥന്‍
കവലയില്‍ കാത്തുനിന്നു.
ഉച്ചയായാല്‍ എല്ലാം മാറിയേക്കാം.
ഇപ്പോള്‍ ഇവിടെ ഇങ്ങനെയാണ്.
നാളെ എന്തായിരിക്കാം
ഇന്നലെ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലൊ
ബി.ഷിഹാബ്
2 comments:
prose dominant than poem
prose dominant than poem
Post a Comment