Wednesday, January 2, 2013

രാജശില്പി

നീ പ്രേമശില്പിയാണ്‌
പ്രേമശില്പികളില്‍ രാജശില്പിയാണ്‌
നിന്‍പ്രേമസാഗരതീരങ്ങളില്‍
രാജഹംസങ്ങളെ
പഞ്ചാര മണല്‍ത്തടങ്ങളെ
പാലമൃതൂട്ടുന്ന പൌര്‍ണ്ണമികളെ
പച്ചിലക്കാടുകളെ
പാടുന്ന
പുഴകളെ
നീ രചിക്കുന്നു
പകര്‍ത്തുന്നു
പകര്‍ന്നു കൊടുക്കുന്നു
വാര്‍ത്തെടുക്കുന്നു
വച്ചു സൂക്ഷിക്കുന്നു
വലിച്ചെറിഞ്ഞുടയ്ക്കുന്നു
എന്നിരുന്നാലും
നിന്‍ പ്രേമസാഗരതീരങ്ങളില്‍
പ്രേമം വിളമ്പി
തിരിച്ചു വരാത്ത യാത്ര പോയ
പ്രിയരെയോര്‍ക്കുമ്പോള്‍
കണ്ണു നനയുന്നു
കരള്‍ പിടയുന്നു
എങ്കിലും നീ പ്രേമശില്പികളില്‍
രാജശില്പിയാണ്‌.



ബി.ഷിഹാബ്

6 comments:

ശ്രീ said...

രാജശില്പി തന്നെ :)

പുതുവത്സരാശംസകള്‍, മാഷേ

Muhammed Sageer Pandarathil said...

വരിലള്‍ നന്നായിരിക്കുന്നു.പക്ഷെ ഇതില്‍ പറയുന്ന സന്ദേശം കവിതയില്‍ മാത്രം കാണുകയുള്ളൂ.........

svs said...

nice one

B Shihab said...

thank u sree and same to u
thanks sageer and svs

B Shihab said...

thank u sree and same to u
thanks sageer and svs

VINOD VAISAKHI said...

nice