Tuesday, March 3, 2009

യുദ്ധം-8യുദ്ധം

എന്നും എവിടെയുമുണ്ടായിരുന്നു

മനുജനെവിടെയുണ്ടോ

അവിടെ യുദ്ധവുമുണ്ടായിരുന്നു.

കയ്യും കാലും കൊണ്ട്

കല്ലും കവണയും കൊണ്ട്

വാളും പരിചയും കൊണ്ട്

മനുജനേറ്റു മുട്ടികൊണ്ടേയിരുന്നു.

എങനെ ജയിക്കാമെന്ന്

എപ്പോഴും തല പുകച്ചു കൊണ്ടേയിരുന്നു.

നൂതന യുദ്ധരീതികള്‍

സ്വായത്തമാക്കികൊണ്ടേയിരുന്നു.

യുദ്ധം മനുഷ്യനൊപ്പമുണ്ടായിരുന്നു.

യുദ്ധം മനുജന്റെ കൂടപ്പിറപ്പാണ്

യുദ്ധമതുകൊണ്ടാണ്

ബി.ഷിഹാബ്