Saturday, November 22, 2008

മാമ്പഴം വേണോ?



ഇതു മാമ്പഴക്കാലം;
എനിക്കുള്ള തുണ്ടു ഭൂമിയിലൊരു-
നാടന്‍ വരിക്കമാവുണ്ട്, ഇപ്പോള്‍
നിറയെ മാങകളുമുണ്ടതില്‍
അണ്ണാന്‍,
വാവല്‍,
മറ്റുകിളികളൊക്കെയും
മാങകൊത്തി പറന്നുപോകുന്നു
എങ്കിലും
അയലത്തെ അഞ്ചാറു വീടുകളില്‍
അഞ്ചാറുവീതം കൊടുത്തയച്ചു.
അമ്മയ്ക്കും, അമ്മാവിയ്ക്കും
കുറച്ചധികവും കൊടുത്തയച്ചു.
ബാക്കി വന്നവ-
അഞ്ചാറുകലങളില്‍
പഴുക്കാന്‍ വച്ചു.
കയറുമ്പോഴൊന്ന്,ഇറങുമ്പോഴൊന്ന്
ഇപ്പോള്‍
വീട്ടിലെക്കുട്ടികള്‍ ബഹുസന്തോഷത്തിലാണ്
കുട്ടികളുടെ കയ്യിലെപ്പോഴും മാമ്പഴം തന്നെ.
ഇന്നെന്റെ വീട്ടിലും മനസ്സിലും
നിറയെ മാമ്പഴം തന്നെ;
ഈ മാമ്പഴം വേണോ? മാമ്പഴം
മധുരമൂറുന്ന മാമ്പഴം.


ബി.ഷിഹാബ്

Saturday, November 15, 2008

ഭാരതം


ഭാരതം
അപരാജിത.

അഹിംസയെ തോളിലേറ്റി നടന്നവള്‍,
പാരിജാതത്തെ പോലെ പരിശുദ്ധയായവള്‍,
ബ്രഹ്മം കൊണ്ട് ക്ഷാത്രത്തെ വെന്നവള്‍,
ഫലേച്ഛ കൂടാതെ കര്‍മ്മം ചെയ്തവള്‍,
ബ്രഹ്മ ബലം കൊണ്ടെല്ലാം നേടിയവള്‍,
ഇസ്ലാമിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചവള്‍,
ക്രൈസ്തവനെ താലോലിച്ച് വളര്‍ത്തിയവള്‍,
ജൂതനെ കൃഷ്ണമണിപോലെ സൂക്ഷിച്ചവള്‍,
നാനാത്വത്തിലേകത്വം ദര്‍ശിച്ചവള്‍,
സര്‍വ്വജ്ഞപീഠം കയറിയവള്‍,
ഏഷ്യയ്ക്ക് വിളക്കായവള്‍-
ചിക്കാഗോ മതസമ്മേളനത്തെ വിസ്മയിപ്പിച്ചവള്‍,
ലോകമൊരു തറവാടെന്ന്
മുന്നേ, തിരിച്ചറിഞവള്‍,
വൈദേശികനുകം
സ്വന്തം കരുത്തിനാല്‍
കുടഞെറിഞവള്‍
അതിര്‍ത്തികള്‍ ഇല്ലാത്തവള്‍-
അപരാജിത!

ബി.ഷിഹാബ്

Friday, November 7, 2008

യുദ്ധം - 5

ഇന്ന് യുദ്ധം
ബാബറിന്റെ വെടിയൊച്ച കേട്ട്
ആനകള്‍ വിരണ്ടോടുന്ന
ഒന്നാം പാനിപ്പട്ടല്ല.
ആനപ്പുറത്തിന്നിറങുന്ന ജ്യേഷ്ഠനെ
തന്ത്രത്തില്‍ കൊല്ലുന്ന
അറംഗസീബിന്റെ ചതിയല്ല
ഇന്ന് യുദ്ധം
കൊടുങ്കാറ്റുകള്‍ കൊയ്തു പെയ്തടങുന്നില്ല.
അതിര്‍ത്തികള്‍ മാറ്റിവരച്ച് തൃപ്തിയടയുന്നില്ല.
ഇന്ന് യുദ്ധം
ലേസര്‍ രശ്മികളെ മുന്‍നിര്‍ത്തി
കമ്പ്യൂട്ടര്‍ നടത്തുന്ന
നക്ഷത്ര യുദ്ധമാണ്
ലക്ഷങളെ നിമിഷംകൊണ്ട്
കൊല്ലുന്ന ആണവയുദ്ധമാണ്
ജൈവം പോയ്
അജൈവം ശേഷിക്കുന്നതാണ്.
ഇന്ന് യുദ്ധം
ഭൂമിയൊരു മരുഭൂമിയക്കാന്‍
പോന്നതാണ്.

ബി.ഷിഹാബ്

Saturday, November 1, 2008

"ചെ"



വിധിയില്‍


"ചെ" യില്‍ നിന്നവര്‍


പ്രതീക്ഷിച്ചത് തന്നെ നേടി


അന്ത്യവിധി കഴിഞപ്പോള്‍


തീ പിടിച്ച


ഹനുമാന്റെ വാലു പോലെ


"ചെ"


പോര്‍ മുഖങളില്‍


പടര്‍ന്നു കയറുന്നു.


ബി.ഷിഹാബ്