Friday, December 17, 2010

യുദ്ധം

മദ്ധ്യസ്ഥനെ കൊണ്ടൊഴിവാക്കാന്‍
കഴിയുന്നതാണോ?


ബി.ഷിഹാബ്

വീഴ്ച

പറന്നു പറന്നിപ്പോള്‍
പണം
മാതൃഭൂമിയ്ക്കു മേലെയും
ഫണം വിരിക്കുന്നു.ബി.ഷിഹാബ്

ജീവിതം

നല്ലതായ് വരുന്നതൊക്കെയും
നല്ലതു തന്നെയെങ്കിലും
ശുഭാശുഭാന്ത നാടകമല്ലെ ജീവിതം.ബി.ഷിഹാബ്

ഗാന്ധി


ജീവിതം കൊണ്ട്
സന്ദേശങള്‍ പകര്‍ന്നവന്‍


ബി.ഷിഹാബ്

ദൈവം

സങ്കല്പങള്‍ക്ക് വഴങുന്നവനെങ്കിലും
നിന്റെയൊരു സങ്കല്പത്തിനും വഴങാത്തവന്‍.ബി.ഷിഹാബ്

ക്രിക്കറ്റ്

ഒരുത്തനിവിടെ ചത്തു പിഴച്ചാല്‍
മനോഹരമായൊരു നൂറ് തികച്ചേയ്ക്കാം.
കളി തന്നെ കയ്യിലെടുത്തേയ്ക്കാം.
കളിക്കളമടക്കി വാണേയ്ക്കാം.


ബി.ഷിഹാബ്

ഭരണകൂടം

ഭരണം
ഒരു ഷഹറാസാദയുടെ
കഥ കേട്ടാല്‍, ആയിരംദിവസത്തേയ്ക്ക്
മയങി പോകാനുള്ളതല്ലെയുള്ളു!

ബി.ഷിഹാബ്

ആട്


നിങള്‍ക്ക്
പട്ടിയും
പിന്നെ പേപ്പട്ടിയുമാക്കി
കഥ കഴിയ്ക്കാവുന്ന
സാധുവാണോ? ഞാന്.


ബി.ഷിഹാബ്

Friday, July 30, 2010

യുദ്ധം ധര്‍മ്മ സംസ്ഥാപനാര്‍ത്ഥമോ?

ധര്‍മ്മയുദ്ധം ജയിച്ച
ധര്‍മ്മപുത്രനോടന്നു
മുതല വന്നു പറഞ കഥയില്‍
ധര്‍മ്മത്തിന്റെ
വിളവെടുപ്പിന്റെ മേനിയുണ്ട്.


ബി.ഷിഹാബ്

Thursday, June 17, 2010

വരരുചി പഞ്ചമിയോട് പറഞ പോലെ

ഇനിയെങ്കിലും മലയാളി മക്കളെ-
പ്പെറ്റു വഴിയിലേയ്ക്കെറിയണം!
പണ്ട് വരരുചി പഞ്ചമിയോട് പറഞ പോലെ
എന്നു കരുതിയാലും തെറ്റില്ല!
വരരുചിയുടെ കുട്ടികളാരും മോശമായല്ലല്ലൊ
വളര്‍ന്നു പന്തലിച്ചത്?
സാക്ഷാല്‍ കണ്ണന്‍ വളര്‍ന്നത്
സ്വന്തം ഗൃഹത്തിലല്ലല്ലൊ?
കൈ വളര്‍ന്നോ? കാലു വളര്‍ന്നോ?
ഉറുമ്പരിയ്ക്കും, പേനരിയ്ക്കുമെന്നതെല്ലാം
ഉത്കണ്ഠയാണ്!
കുട്ടികള്‍ കുറച്ച് മണ്ണ്‌ തിന്ന് വളരട്ടെ
അമൃതിന്റെ ആയിരം ഉറവകള്‍
മണ്ണിലൊളിപ്പിച്ചിരിപ്പുണ്ട്.
മണ്ണിന്‌ ശക്തിയും മധുരവും ചേലും,
സുഗന്ധവുമുണ്ട്.
പറമ്പിലാരോ ഉപേക്ഷിച്ചു പോയ
നിധികള്‍ ഒളിഞു കിടപ്പുണ്ട്.
ചരിത്രവും, സംസ്കാരവും
അവിടെന്നു കിളച്ചു പറക്കാം.
നമ്മുടെ വേലിക്കെട്ടുകള്‍ക്കപ്പുറത്തും
രാജപാതകള്‍ നീണ്ടു പോകുന്നുണ്ട്
ആകാശത്തിന്‌ ആഴവും
പരപ്പും നീലിമയുമുണ്ട്.
ആയിരം സൂര്യചന്ദ്രന്‍മാര്‍ രത്നപ്രഭ ചിതറി
തെളിഞു നില്‍പ്പുണ്ട്.
മഴവില്ലുകള്‍ തീര്‍ത്ത മനോഹരചിത്രങളില്‍
പറവകള്‍ നീന്തി തുടിക്കുന്നുണ്ട്.
ബലതന്ത്രവും, രസതന്ത്രവും
കലനവും, ജീവശാസ്ത്രവും
നൂറ് നൂറ് വിഷയങളില്‍
ചിലതുമാത്രമാണ്.
കടലേഴും താണ്ടണ്ടെ? കൊഞ്ചിച്ച്
കൊഞ്ചിച്ച് കുട്ടികളെ കുഴയ്ക്കരുത്.
ഒരു കിളിയേയും ചിറകരിഞ്
പറക്കാന്‍ വിടരുത്.
ഇരുണ്ട ഭൂഖണ്ഡത്തിന്റെ ഘോരവനങളില്‍
നമുക്ക് തട്ടുകടയുണ്ടെന്നും
സാമ്പസിയുടെ തീരങളില്‍ പോലും
സങ്കേതങളുണ്ടെന്നും നാം
ഊറ്റം കൊള്ളാറുള്ളതല്ലെ?
നമ്മുടെ മൂക്കിനപ്പുറത്തും
ലോകങളുണ്ട്
അങോട്ടു പോയവര്‍
ആകാശങള്‍ അളന്നെടുക്കട്ടെ?
ശ്രീയേശുവിന്റെയും, മുത്തുനബിയുടെയും
ദിവ്യസന്ദേശങളവിടെയുണ്ട്.
ആദിശങ്കരന്റെ മായാദര്‍ശനമവിടെയുണ്ട്.
മാര്‍ക്സിന്റെയും ബാപ്പുവിന്റെയും
കണ്ടെത്തലുകളവിടെയുണ്ട്.
അവര്‍ കടലേഴും താണ്ടി വരട്ടെ
കടലിന്നക്കരെ മുത്തും പവിഴവുമുണ്ട്.
ഒരു ചെടിയേയും നിങള്‍ ചോലയില്‍
കൊണ്ടു പോയ് നടരുത്.
മനുഷ്യനിനിയും ഒരുപാട് ദൂരം
നടന്നു തീര്‍ക്കാനുണ്ട്!


ബി.ഷിഹാബ്
(Kalakaumudi- Jan 2010)

Monday, January 25, 2010

യുദ്ധം-12

കാലാള്‍ വളര്‍ന്നാല്‍ മന്ത്രിയാവുന്ന
കളിയാണിത്.
ഗുലാനെ കൂലി വെട്ടിയെന്നിരിക്കും.

കഥയേറെ കണ്ടതല്ലെ?
ലിഖിതാലിഖിത ചരിത്രത്തില്‍

വിളവെടുപ്പിന്റെ ദിനം വരുമ്പോള്‍
കണക്കു തെറ്റുന്ന കളിയാണിത്.

കറുത്ത കരുക്കളെ വളരാന്‍ വിട്ടാല്‍
കണിശം, കണക്കു തെറ്റിപോകും.ബി.ഷിഹാബ്