Thursday, February 5, 2009

മാന്ചോട്ടില്‍


മാമ്പഴം കണ്ണില്‍പ്പെട്ട കാക്ക
കൊതി കൊണ്ട മനസ്സുമായ്
മാവിന്‍ ചില്ലയില്‍ പറന്നിരുന്നു!

ചില്ലയൊന്നിളകവെ, പൊടുന്നാനെ
മാമ്പഴം ഞെട്ടറ്റു തറയില്‍ വീണു!

കണക്കു തെറ്റിയ കാക്ക
മരക്കൊമ്പില്‍ മിഴിച്ചിരുന്നു!

അങേകൊമ്പിലണ്ണാറക്കണ്ണന്‍
തളര്‍ന്നിരുന്നു!

“കണ്ടു നിന്നൊരു”ബാലന്‍
മാന്ചോട്ടില്‍ തുള്ളിച്ചാടി.
ബി.ഷിഹാബ്