Monday, May 14, 2012

അകലം

ഈശ്വര രൂപമാണോ? നരന്‌
ഈശ്വരനും നരനും തമ്മിലകലമുണ്ടോ?
മനുഷ്യായുസ്സും മന്വന്തരങളും പോലെ,
മനുഷ്യരൂപവും വിരാട് സ്വരൂപവും പോലെ,
പദങളും, പ്രകാശ വര്ഷങളും പോലെ,
രൂപവും, വിശ്വരൂപവും പോലെ?
മന്വന്തരങളും
വിരാട് സ്വരൂപവും
പ്രകാശ വര്ഷങളും
സ്ഥലകാലങളില്‍
സമ്മേളിച്ചപ്പോള്‍
മനുഷ്യ മനസ്സുകളില്‍
ഈശ്വരന്‍ ജനിച്ചു.
പൂവും, പുഴയും
പുഴുവും
നരനും
സ്നേഹ സ്വരൂപന്‍
മനോഹരമായ് സൃഷ്ടിച്ചു
വിവേകികളവനെ പ്രശംസിച്ചു, പ്രണമിച്ചു.ബി. ഷിഹാബ്