Wednesday, August 10, 2011
ബാപ്പു
പര്‍വ്വതങളില്‍ സമാനതകളില്ലാതെ ഹിമവാന്
രാഷ്ട്രീയക്കാരില്‍ പകരക്കാരനില്ലാതെ ബാപ്പു
പാതിമുണ്ടിന്റെ പ്രൌഡിയില്
കൊച്ചുവടിയുടെ താങില്‍
ചരിത്രത്തിന്റെ നാള്‍വഴികള്‍
രണ്ടടി കൊണ്ടളന്നെടുത്തവന്‍
ആ സത്യാന്വേഷണ പരീക്ഷകളില്‍
നീതിബോധത്തിന്റെ വജ്രകാഠിന്യം
സൂര്യാസ്തമനം കാണാത്തവന്റെ ഹുങ്ക്
ആ മെതിയടിയ്ക്കിടയില്‍ പിടഞു
നിത്യവിശ്രമത്തിന്റെ രാജ്ഘട്ടിലും
നേരിന്റെ രാഷ്ട്രീയ നഭോ മണ്ഡലങളില്‍
ആയിരം സൂര്യചന്ദ്രന്മാരെ സൃഷ്ടിച്ചവന്
വര്‍ഗ്ഗീയഘോരവിപത്തിനെ
നെഞ്ച് നല്കി തടഞവന്‍
നിസ്സഹകരണത്തിന്റെ മഹാശക്തി
ഇന്ത്യന്‍മനസ്സുകളില്‍ കെട്ടഴിച്ചു വിട്ടവന്
ജീവിതം കൊണ്ട്
സന്ദേശങള് പകര്ന്നവന്
സത്യവുമഹിംസയും രണ്ടേ രണ്ടു കരുക്കളില്‍
കറുത്ത കരുക്കളെ അനായാസം വെന്നവന്‍
ഉപ്പിന്റെ രാഷ്ട്രീയത്തില്‍
ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വെടിയുപ്പ്
വേര്‍തിരിച്ചെടുത്തവന്‍
വലിയ പോരാട്ടങള്‍ക്ക് അഹിംസയുടെ
കാരുണ്യ വര്ഷങളില്
മനുഷ്യ രുധിരം വേണ്ടെന്ന് കണ്ടെത്തിയവന്
പങ്കുവയ്ക്കുന്ന അര്‍ദ്ധരാത്രിയില്‍
അധികാരമുപേക്ഷിച്ചു പോയ വിപ്ലവകാരി
വാക്കുകളില്‍ തെളിഞ സ്നേഹത്തിന്റെ മധുരം
ചക്രവാളങളില്‍ പ്രതിധ്വനിയ്ക്കുന്നിന്നും
നദികളില്‍ പവിത്രയായ് ഗംഗ
രാഷ്ട്രീയ ഹൃദയഭൂമികളില്‍ ഉഷ്ണപ്രവാഹമായ് ബാപ്പു
ബാപ്പു നമുക്കിന്നു വെറുംഗാന്ധി
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലൊ?
ചില സര്‍ക്കാര്‍ നടപടികളില്‍ മാത്രം ചുരുങി
മനസ്സുകളില്‍ കലഹിച്ചിറങി പോയി ബാപ്പു
ഓട്ട പന്തയങളില്‍ നീര്‍ച്ചാലുകള്‍ക്ക് മുന്നില്‍ പകച്ച
മുയല് ഒരാമ സാമീപ്യം കൊതിക്കവെ
പരസ്സ്യപ്പലകയില്‍ ഗാന്ധി സൂക്തം കാണു.
ബി.ഷിഹാബ്
Subscribe to:
Post Comments (Atom)
6 comments:
Liked it...and enjoyed my first visit
ur sincerity,i like.but be sharper.bhasha is good.drkgb.
hi,shihab,some portions of ur poems in general look like an article.snem.drkgbalakrishnan.
Appreciation is good & criticism is more good for a good friend. Here no criticism
വായിച്ചു
ഷിഹാബിന്റെ കവിതകൾ ആശയസമ്പുഷ്ടമാണു്. പല വരികളും മനസ്സിലെവിടെയോ കൊളുത്തിവലിക്കുന്നു.
ബാപ്പു എന്ന കവിതയിൽ താഴെ കാണുന്ന വരികൾ കവിതയുടെ മൊത്തത്തിലുള്ള ഒഴുക്കിൽനിന്നു വേർപെട്ടുനില്ക്കുന്നു.
****************************
"ബാപ്പു നമുക്കിന്നു വെറുംഗാന്ധി
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലൊ?
ചില സര്‍ക്കാര്‍ നടപടികളില്‍ മാത്രം ചുരുങി
മനസ്സുകളില്‍ കലഹിച്ചിറങി പോയി ബാപ്പു
ഓട്ട പന്തയങളില്‍ നീര്‍ച്ചാലുകള്‍ക്ക് മുന്നില്‍ പകച്ച
മുയല് ഒരാമ സാമീപ്യം കൊതിക്കവെ
പരസ്സ്യപ്പലകയില്‍ ഗാന്ധി സൂക്തം കാണു."
**********************************
ഈ ഒരു വ്യതിയാനം കവി ബോധപൂർവം സൃഷ്ടിക്കുന്നതാണോ എന്നു സംശയം തോന്നുന്നു.
‘മുറ്റത്തെ മുല്ലയ്ക്കു മണമില്ലല്ലൊ’ എന്നുള്ളതു അവിടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ബാപ്പു നമുക്കിന്നു വെറും ഗാന്ധി
ഭരണചക്രം തിരിക്കുന്നവരുടെ മനസ്സുകളിൽനിന്നു
കലഹിച്ചിറങ്ങിപ്പോയി
സർക്കാർ ആപ്പീസുകളിലെ ചുവരുകളിൽ
മാറാലയ്ക്കുള്ളിലേക്കു ചുരുങ്ങി
ഓട്ടപ്പന്തയങ്ങളിലെ ദശാസന്ധികളിൽ
ഒരാമയുടെ സാമീപ്യം കൊതിച്ചു പകച്ചുനില്ക്കേ
കുഴിമുയലുകൾ പരസ്യപ്പലകകളിൽ
ഗാന്ധിസൂക്തം തേടുന്നു.
അവസാന വരികളിൽ ഇങ്ങനെ ഒരാശയമാണോ കവി ഉദ്ദേശിക്കുന്നതു്?
ബൈ ദ ബൈ....കവിതയിൽ പലയിടത്തും ‘ങ്ങ’ വേണ്ടിടത്തു ‘ങ’ ആണു കാണുവാൻ കഴിയുന്നതു്.
ഉദാ: പർവതങ്ങളിൽ
Post a Comment