Monday, June 13, 2011

ഒരനുസ്മരണം


ഗുലാബ്
ഗുലാബ് അന്തരിച്ചു
110 വയസ്സായിരുന്നു.
രാഷ്ട്രീയത്തിലുണ്ടായിരുന്നു, രാഷ്ട്രീയപാര്‍ട്ടികളിലില്ലായിരുന്നു.
തെരുവിലെ ചോരയില്‍ വേദനിച്ചിരുന്നു.
ഒളിവിലും, തടവിലും ചോരയ്ക്കെതിരെ പ്രബന്ധങള്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഥകള്‍ ഏഴുകടലും താണ്ടി പുകള്‍പെറ്റു
പ്രബന്ധങളില്‍ ദീര്‍ഘദര്‍ശനം ചെയ്ത പോലെ
ഭരണകൂടങള്‍ കൊഴിഞുപോയി
ഭരണകൂടങള്‍ ഒലിച്ചു പോയിടത്ത് അരാജകത്വം
കൊടിയേറി, ഭരണകൂടങള്‍ തകര്‍ത്തവരെ ഗുലാബ്
തിരിച്ചറിഞിരുന്നു.
പലപ്രാവശ്യം യുദ്ധം ഉണ്ടായി
യുദ്ധമുണ്ടായിടത്തെല്ലാം ക്ഷാമവുമുണ്ടായി
മരിച്ചവര്‍, മുറിവേറ്റവര്‍, വീട് നഷ്ടപ്പെട്ടവര്‍
വീടും നാടുമുപേക്ഷിച്ചോടേണ്ടി വന്നവര്‍
യുദ്ധം സമ്മാനിച്ച ദുരന്തങള്‍
എണ്ണമറ്റതായിരുന്നു.
ഗുലാബിന്
ദേഷ്യം അടക്കാനായില്ല.
ഭരണകൂടങള്‍ തകര്‍ക്കാന്‍ കൂട്ടുനിന്നവരുടെ
മുഖത്തു നോക്കി ഗുലാബ് പൊട്ടിത്തെറിച്ചു.
ഗുലാബ് രാജ്യസ്നേഹിയായിരുന്നു.
എന്തിനേക്കാളും ഉയരത്തില്‍ !!


ബി.ഷിഹാബ്

5 comments:

svs said...
This comment has been removed by the author.
svs said...

make it as poem

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പുതിയ അറിവായിരുന്നു കേട്ടോ
വളരെ നന്ദി

UNNI said...

ഒരു കടങ്കഥ പോലെ.... ആരാണീ ഗുലാബ്?????

Lipi Ranju said...

ഇങ്ങനെ ഒരാളെ അറിയില്ലായിരുന്നു... ‌ നന്ദിട്ടോ...