Sunday, May 29, 2011

മുരിങ്ങയില


തണ്ടില്‍ നിന്നൂരി മുറത്തിലിടുമ്പോള്‍
നീയെന്നെ കൊള്ളുകയാണെങ്കിലും
എന്റെ വേദന ഞാന്‍ സഹിച്ചു കൊള്ളാം
എന്റെ സ്വത്വം നീ തിരിച്ചരിഞ്ഞുവല്ലോ ?
നിന്റെ കട്ടി കൂടിയ രക്തത്തെ
അധികം മിടിക്കുന്ന ഹൃദയത്തെ
പ്രവര്‍ത്തിക്കാത്ത പാന്ക്രിയാസ്സിനെ
സുഖപെടുത്താന്‍ എന്റെ സിദ്ധികള്‍
തുയ്ക്കുമെങ്കില്‍
എന്റെ വേദന ഞാന്‍ മറക്കാം
എന്റെ ജീവന്‍തന്നും നിന്നെ കാക്കാം
വറചട്ടിയിലിട്ടു വറുക്കുമ്പോള്‍
എന്റെ സിദ്ധികള്‍ പോകാതെ നോക്കണേ
എന്റെ പേരിനും പെരുമയ്ക്കും
നിന്റെ ജീവന്റെ നിലനില്‍പ്പിനും
വറചട്ടിയിലിട്ടു വറുക്കുമ്പോള്‍ സൂക്ഷിക്കണേ !
നിന്റെ കൈ പൊള്ളാതെ നോക്കണേ .........!


6 comments:

IKKU said...

muringayila karkk kollilla
kazchaykk kollam]

Share with Rojilal said...

theme kollam, expect more tragic lines in this, otherwise good.

മുഹമ്മദ് സഗീര്‍ said...

നീയെന്നെ കൊള്ളുകയാണെങ്കിലും എന്നാണോ ?നീയെന്നെ കൊല്ലുകയാണെങ്കിലും എന്നാണോ ?

Lipi Ranju said...

മുരിങ്ങയിലയുടെ ത്യാഗം....

Cm Shakeer(ഗ്രാമീണം) said...

Touching lines. keep it up.

Kuruvilla said...

muringayillayku samsarikan kazhiyumenkil...... kollam shihab sare