സഖി
ഹസീന
ഖല്‍ബിലെ കുളിരിന്റെ ഉറവെ,
സ്വപ്നങളിലെ നിറവെ
ദൂതുരയ്ക്കാനെത്തിയ രാജഹംസമെ
വനജ്യോത്സ്നകള്‍ നനയ്ക്കാന്‍
വന്ന പ്രിയംവദെ
നിനക്കായ് ഞാന്‍
ആവതെല്ലാം സഹിക്കാം, ത്യജിക്കാം
ആയിരം സംവത്സരങള്‍ കാത്തിരിയ്ക്കാം
സഖി
ഹസീന
നമ്മളൊന്നാണ്
നീ എന്റെ സ്വതന്ത്രമാണ്
ചണമില്ലുകളിലെ ചൈതന്യമാണ്
മനസ്സിലെ തുടിപ്പാണ്
ബ്രഹ്മപുത്രയുടെ ആഴമാണ്
ഹിമവന്റെ ഔന്നത്യമാണ്
ടാഗോറിന്റെ കവിതയാണ്
സ്വപ്നലോകത്തിലെ രാജ്ഞിയാണ്
എന്റെ പിതാവിന്റെ പുത്രിയാണ്
സഖി
ഹസീന
നീയിന്ന് കഥയില്‍ നായികയാണ്
പടയില്‍ സേനാപതിയാണ്
ആഴിമുഖത്തില്‍ അടിയൊഴുക്കാണ്
രാവില്‍ ശുക്രതാരയാണ്
പാതിരാവില്‍ ധ്രുവ ദീപ്തിയാണ്
സഖി
ഹസീന
എന്റെ നാഡീസ്പന്ദനങളില്‍ നീ
കര്‍മ്മങളില്‍ നീ
കവിതകളില്‍ നീ
ദര്‍ശനങളിലും നീ
സഖി
ഹസീന
നീ ഇന്ന് എന്റെ സ്വാതന്ത്രത്തിന്റെ
പര്യായമാണ്
നിന്റെ ഇന്നലെകളെ ചികയില്ല ഞാന്‍
നിന്റെ നാളെകളെ ചിന്തിക്കുന്നില്ല ഞാന്‍
22-12-1990
ബി.ഷിഹാബ്
9 comments:
ബംഗ്ലാദേശില്‍ ജനാധിപത്യവും മതേതരത്വവും തിരിച്ചു വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ അനുയോജ്യമായ ഹസീനയെക്കുറിച്ചുള്ള ഒരു പഴയ കവിത
ബി.ഷിഹാബ്
നന്നായിരിക്കുന്നു
മുസ്ലീം രാജ്യങളില്‍ സ്ത്രീയുടെ സ്വാതന്ത്ര്യം വിലക്കുന്നു...എന്നിട്ടും അവിടെ സ്ത്രീ ഭരണാധികാരികള്‍ ഉണ്ടാകുന്നു..അമേരിക്കയില്‍ ഒരു സ്ത്രീ എന്നെങ്കിലും പ്രസിഡ്ന്റാകുമോ?
നിന്റെ ഇന്നലെകളെ ചികയില്ല ഞാന്‍
നിന്റെ നാളെകളെ ചിന്തിക്കുന്നില്ല ഞാന്‍
നിന്റെ ഇന്നലെകളെ ചികയില്ല ഞാന്‍
നിന്റെ നാളെകളെ ചിന്തിക്കുന്നില്ല ഞാന്‍
ഇതാണ് പ്രശ്നം....
എനിക്ക് തരുന്ന ഈ പ്രോത്സാഹനങ്ങള്‍ക്ക് ഒത്തിരി നന്ദിയുണ്ട് സുഹൃത്തേ...
ബംഗ്ലാദേശിന്റെ തെരുവുകള്‍ സ്വാതന്ത്ര്യത്തിന്റെ രുചിയറിയട്ടെ... ജനാധിപത്യം പുലരട്ടെ...
ഈ വരികള്‍ ശക്തമാണ്...
പുതിയ നല്ല എഴുത്തുകള്‍ ഉണ്ടാവട്ടെ... ആശംസകള്‍....
suresh,thank u
jwala, wait for lady president in USA
sreeNu Guy thank u
Narikunnan,
Bangladesh democracy is in a stage of childhood,please pardon
and thank u Pakal
എല്ലമം വായിച്ചു തീരെ പരിചിതമല്ലാത്ത ശൈലി....ഒരു പുതുമ അനുഭവിച്ചറിഞ്ഞു
manoj thank u
Post a Comment