ദുഷ്യന്തന് ചോദിച്ചു.
ശകുന്തളെ,
എന്റെ
മുദ്രമോതിരമെവിടെ?
ആര്യപുത്രാ-
വ്യാഘ്രത്തിന്റെ പല്ലെണ്ണുന്ന-
കണ്വാശ്രമ ബാലനെ കണ്ടില്ലെ?
അങു നല്കിയ-
ഒരടയാളവും
കാലം, തിരിച്ചെടുത്തിട്ടില്ല!
ശകുന്തള വീണ്ടും പറഞു
മാലിനിയുടെ കണ്ണാടിക്കവിളില്‍,
പ്രതിബിംബിച്ച നമ്മുടെ ബന്ധം
മാന്പേടകള് ഇമവെട്ടാതെ-
നോക്കി നിന്നതാണ്.
ഋഷിമാര്‍ ദിവ്യദൃഷ്ടിയില്‍ ദര്‍ശിച്ചതാണ്.
അനസൂയയും,
പ്രിയംവദയും
മനസ്സില്‍ സൂക്ഷിച്ചതാണ്.
ശകുന്തള ഇതും കൂടി പറഞു
ആര്യപുത്രാ
അങയ്ക്ക് മറന്നുവെങ്കിലും
ഇക്കഥ നാട്ടില്‍ പാട്ടാണ്.
ശാകുന്തളം കഥയറിയാത്ത-
മാലോകരിന്നില്ല-
ഇന്നലെ ഉണ്ടായിരുന്നില്ല-
നാളെ
ഉണ്ടാവുകയുമില്ല.
ബി.ഷിഹാബ്
8 comments:
നല്ല പുതിയ ബബിള്‍ഗം വാങ്ങി
ചവക്കു.
ഇത് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള
ചര്വ്വിതചര്വ്വണമാല്ലേ ?
thank for comment.,pazhayathu enkilum kalathivarthiyanu
കഥയെ കഥാകാരന് തന്നെ മറന്നൂല്ലേ !
ശകുന്തളയുടെ മറുപടി കൊള്ളാം.
kalidasante shakuntalaye react cheyikkan prapthayakkiyathinu nandi. innathe shakuntala engene aayirikkum?
kollam,nalla kavitha
മാഷേ സമ്മതിച്ചു
geetha,
usha,
PR,
Arunm
thank u
nalla kavitha jibin francis
Post a Comment