കാലാള്‍
കളിയില്‍ നീ
കാലാളിനെകൊടുത്ത്
കളിയ്ക്കരുത്
ചെറുശ്ശേരിയുടെ രാജാവ്
കളി ജയിച്ചത്
കാലാളിനെ ഉന്തിയാണ്
കാലാള്‍ വളര്‍ന്നാല്‍
മന്ത്രിയാകുന്ന കളിയാണിത്
ഷാവേസും,പര്‍വേസും
കാലം വളര്‍ത്തിയ കാലാളുകളാണ്
ശത്രുവിന്റെ ആനയോ?
കുതിരയോ ആകാശക്കപ്പലോ?
കാലാളിന് സമാനമാകില്ല
രാജാവിനൊപ്പമുള്ള കാലാള്‍
ഏതു യുദ്ധവും ജയിക്കും
കാലാണിന് സ്ഥാനമാണ് പ്രധാനം.
സ്ഥാനം തെറ്റിയ കാലാള്‍
കണക്കൊക്കെയുംതെറ്റിക്കും.
യുദ്ധം എന്നും നടക്കുന്നത്
കാലാള്‍ മുന്നില്‍ നിന്നാണ്.
ഏത് രാജാവിനും,മന്ത്രിക്കും
കാവല്‍ നില്‍ക്കുന്നത് കാലാളാണ്.
ഏത് കോട്ടപണിയുന്നതും
പരിപാലിക്കുന്നതും കാലാളാണ്.
നാഗസാക്കിയില്‍ ബോംബിട്ട
ആകാശക്കപ്പലിലെ പൈലറ്റും
യുദ്ധം വളര്‍ത്തിയ കാലാളാണ്.
യുദ്ധത്തില്‍ വളര്‍ന്നു വലുതായ കാലാള്‍
മന്ത്രിയേക്കാള്‍ രാജാവിനെ തുണയ്ക്കും.
ഒരു കളിയിലും നീ
കാലാളിനെകൊടുത്ത്
കളിയ്ക്കരുത്.
ബി.ഷിഹാബ്
10 comments:
യുദ്ധത്തില്‍ വളര്‍ന്നു വലുതായ കാലാള്‍
മന്ത്രിയേക്കാള്‍ രാജാവിനെ തുണയ്ക്കും.
നല്ല കാലാൾ യുദ്ധം.
Dear sir,
Happy new year.
ചെസ്സോ,ജീവിതമോ?
എന്തായാലും നന്നായിരിക്കുന്നു.
താങ്കളുടെ വരികള്‍ ശക്തമാണ്... എത്താന്‍ ഏറെ വൈകി പോയി...
എനിക്കിട്ട കമെന്റ്ടിലൂടെയാ ഇവിടെ എത്തിയത്.. നന്ദി... എല്ലാ ആശംസകളും നേരുന്നു...
ഇനിയും തീര്‍ച്ചയായും വരും...
Thank you Narikkunnan;Happy New Year for u.
Thank you P.R.Reghunath
Thank you Arun
അരുണ്‍ ഇതു ജീവിതം തന്നെ.
Thank you Pakalkinavan
അഭിപ്രായത്തിന് നന്ദി. ഇതു വഴി ഇനിയും പ്രതീക്ഷിച്ചുകൊണ്ട്.
b.shihab
എനിക്കു യുദ്ധങള്‍ പേടിയാണു...ജയിച്ചാലും തോറ്റാലും അതു തരുന്നതു കണ്ണുനീരും ദുരിതങളും മാത്രം....
happy new year
jwalamukhi,thank u
നല്ല കവിതകള്‍ ...താങ്കളുടെ ബ്ലോഗില്‍ കയറാന്‍ കുറച്ചു വയ്കി
nenmeni thank u
Post a Comment