Monday, December 1, 2008

യുദ്ധം -6


പൂക്കളെ പറ്റി വര്‍ണ്ണിക്കലും

മരണത്തെ പറ്റി വ്യസനിക്കലുമല്ല കവിത

സുന്ദരിയുടെ മേനിവര്‍ണ്ണിച്ചാലുമതുകവിതയാകില്ല

സാമൂഹ്യ പ്രശ്നങള്‍ക്കുള്ള

രാഷ്ട്രീയ പരിഹാരമാണ്‌ കവിത

രാഷ്ട്രീയ ശത്രുവിന്‌ നേരെ

പ്രയോഗിക്കാവുന്ന ദിവ്യാസ്ത്രമാണിത്

വ്യാസനെന്നും ഹസ്തിനപുരിയില്‍ വന്നത്‌

അന്ധനെ ശാസിക്കാനായിരുന്നു

പാണ്‌ഡുപുത്രന്‍മാര്‍ക്ക് ഹിതോപദേശം

കൊടുക്കാനുമായിരുന്നു

ധര്‍മ്മത്തിന്റെ രാഷ്ട്രീയ വിജയത്തിന്

കരുക്കള്‍ നീക്കുവാനായിരുന്നു

രാമായണവും, മഹാഭാരതവും നിറയെ

രാഷ്ട്രീയമായിരുന്നു

കാലത്തെ ജയിച്ച രചനകള്‍

രാഷ്ട്രീയത്തെക്കുറിച്ചുള്ളതാണ്

യുദ്ധം കൊടും രാഷ്ട്രീയമാണ്

ബി.ഷിഹാബ്

7 comments:

ശ്രീ said...

ശരി തന്നെ

വിജയലക്ഷ്മി said...

kollaam...

B Shihab said...

ശ്രീ ,
thank you for the first comment
and thank you kallyani

BS Madai said...

പക്ഷെ രമണനും കാലത്തെ അതിജീവിച്ചില്ലേ മാഷെ..?

B Shihab said...

bs madai, athil pranayam undayirunnu,certainly

Unknown said...

very nice.expecting more

B Shihab said...

jayasree,
thank u