Thursday, July 17, 2008

യുദ്ധം കഴിഞ്ഞപ്പോള്‍

യുദ്ധം കഴിഞ്ഞപ്പോള്‍
യുധിഷ്ഠിരന് ഉറക്കംകെട്ടു

അലക്സാണ്ടര്‍പോറസ്സിനെ പ്രശംസിച്ചു
രാജ്യം തിരിച്ചു നല്‍കി

അശോകന് മാനസാന്തരംവന്നു
അഹിംസയെ പ്രണയിച്ചു

ചെകുത്താന്റെ മനസ്സുള്ളയാങ്കിപ്പട
അടുത്തയുദ്ധത്തിന് തയ്യാറെടുക്കുന്നു
ബി.ഷിഹാബ്

13 comments:

ഫസല്‍ ബിനാലി.. said...

ഷിഹാബ്ഭായ്,,യാങ്കികള്‍ക്ക് ഓരോ യുദ്ധക്കളവും ഒരോ ഉത്സവപ്പറമ്പുകളാണ്, അവര്‍ ഓരോ ഉത്സവങ്ങള്‍ക്ക് ശേഷവും അടുത്ത ഉത്സവപ്പറമ്പിലേക്ക് കെട്ടും കെട്ടി യാത്ര ചെയ്തുകൊണ്ടേയിരിക്കും അറവുകാരന്‍റെ മൂര്‍ച്ച കൂട്ടിയ കത്തിയുമായ്..

നല്ല വരികള്‍, എന്തിനധികം വരികള്‍?
ആശംസകള്‍

shahir chennamangallur said...

വളരെ നന്നായിട്ടുണ്ട്, ആദ്യമായിട്ടാ ഈ വഴിക്ക് . ആശംസകള്

siva // ശിവ said...

നല്ല വരികള്‍ .... നല്ല ചിന്ത....

സസ്നേഹം,

ശിവ.

Unknown said...

ഒരോ യുദ്ധവും മനുഷ്യന് ആ വിജയ-പരാജയങ്ങളില്‍
നിന്നും
പഠിക്കാന്‍
എന്തെക്കെയോ
പാഠങ്ങളാണ്
നല്കുന്നത്
ഈ മഹാന്മാരുടെ ചരിത്രം പോലെ

Anonymous said...

simple and deep
congradulation

Anonymous said...

adipoli.........

Anonymous said...

good.................

Anonymous said...

Nice one with deep inner meaning. relevant to any time and any situation.

Rojilal M L said...

hello very good poem, as it explore the social versatalities with the poetic touch..Keep it up Shihab my friend..

Unknown said...

simple but firm to truth
philosophical and the result of good musings.expecting more

Jayasree T

B Shihab said...

Dear Fasal,sahir,siva,anoop,sahil,manoj,rojilal,usha,and jayasree thank you for your nice comments

OAB/ഒഎബി said...

ഷിഹാബ്, സത്യം പറയട്ടെ... ഈ കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ടെന്നല്ലാതെ അതിനെക്കുറിച്ച് കൂടുതല്‍ അറിയാത്ത ഒരു വ്യക്തി എന്ന നിലയില്‍ ഈ കവിതയെ ക്കുറിച്ച് പറയാന്‍ എനിക്കറിയില്ല. പിന്നെ ഇവിടെ വന്ന് അടിപൊളി എന്നും പറഞ്ഞ് രക്ഷപ്പെടുന്ന സ്വഭാവവും എനിക്കില്ല. എന്നാലും ഏകദേശം ഉദ്ദേശം മനസ്സിലാവുന്നു.
നന്ദി സുഹൃത്തെ.

B Shihab said...

oab,thank u