Friday, June 6, 2008

ഏകതാളം

യമുനാ തീരത്തെ വേണുഗാനത്തിന്‍ താളത്തിലല്ലോ?

കണ്ണുകള്‍ ചിമ്മുന്നു

മാനത്തിന്‍ മുറ്റത്തെ നക്ഷത്ര കുടുംബങ്ങള്‍

ഇവിടെ പാമ്പാട്ടിയുടെ മനസ്സിലെതാള

മാടുന്ന പാമ്പെടുത്തിളം

തെന്നലിന്‍ കയ്യില്‍ കൊടുക്കുന്നു

കാറ്റിന്റെ മനസ്സിലെ താളം

മുളെങ്കാടെടുത്തു,കാട്ടാറിനു കൊടുക്കുന്നു

അനന്തമായോഴുകുന്ന കാലത്തിനും

കാളിന്ദജയ്ക്കും

കാറ്റിനും

കാറ്റിലുലയുന്ന മുളങ്കാടിനുമൊരു താളം

ഇവിടെയൊരൊ

സൂഷ്മ്ചലനങ്ങള്‍ക്കും

സ്ഥൂലചലനങ്ങള്‍ക്കുമൊരു താളം

എകാന്ത തീരങ്ങളിലെ

ചീവീടിന്‍ ഗാനപ്രപഞ്ജത്തിന്‍ താളം

" അച്ഛന്‍ കൊമ്പത്ത് അമ്മവരമ്പത്ത് "

ആ കൊച്ചു കിളിതന്‍ ഗാനത്തിന്‍ താളം

ബി. ഷിഹാബ്

3 comments:

ഫസല്‍ ബിനാലി.. said...

കൊള്ളാം, ആശംസകളോടെ.......

OAB/ഒഎബി said...

കള്ളന്‍ ച്ക്കെട്ടു...ഒരു നിമിഷം നാട്ടിലേക്ക് പോയി. നന്നാവട്ടെ. കാത്തിരിക്കാം.

Areekkodan | അരീക്കോടന്‍ said...

ആശംസകളോടെ.......An ex-kseb staff