കൊടും വിഷമുള്ള പാമ്പ്
കണ്ടാലാരും പേടിച്ചു പോകും
തലയില്‍ അടയാളമുണ്ട്
അടിഭാഗം വെളുത്തിട്ട്
പുറംതോടോ, കടുകറുപ്പ്?
ചിതമ്പലുകള്‍ക്ക് വ്യക്തതയുണ്ട്!
ഒരു ബാലനതിനെ തലക്കടിച്ചുകൊന്നു?
കൂറ്റന്‍ ചോരയില്‍ കുളിച്ചു കിടന്നു!
കൂടി നിന്നവരാരോ വാലില്‍
തൂക്കിയെടുക്കവെ
പാമ്പിന്റെ പല്ലുകള്‍
ദേഹത്തു കൊണ്ടെനിക്കു മുറിഞുവോ?
മുറിവില്‍ വിഷം പുരണ്ടുവോ?
പെട്ടെന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നു.
ജന്മാന്തരങളായ് ഞാന്‍
കൊണ്ട് നടക്കുന്ന ദുര്‍ഭൂതം
മനസ്സില്‍ മായാതെ കിടക്കുന്നിപ്പൊഴും.
ബി.ഷിഹാബ്
3 comments:
I think പാമ്പ് is better title. Flow improved, but smelling mistakeshould be corrected
SVS
കൊള്ളാം
കവിത ഇഷ്ടായി..
Post a Comment