Thursday, October 13, 2011

വോട്ടെടുപ്പ് കഴിഞപ്പോള്‍


ഗാലക്സികള്‍ അകന്നു പൊയ്കൊണ്ടിരിക്കുന്നു.
ചിന്തകളില്‍ സൂക്ഷിച്ച വിഗ്രഹങള്‍
പരസ്പരം തട്ടി ഉടഞുപോകുന്നു.

തിഹാര്‍ ജയിലില്‍ കൂട്ടനിലവിളിയും
കെട്ടിപ്പിടിച്ചു കരച്ചിലും
സിംഗൂരില്‍ ഒഴുകിയ കണ്ണീര്‍
വിദര്‍ഭയിലും, രായലസീമയിലും മുതലകണ്ണീര്‍.

"കേരളം ഭ്രാന്താലയം"
മഹദ്വചനത്തിന്‌ വീണ്ടും അടിവര
പുകള്‍പെറ്റ ഇന്ത്യയുടെ പുത്രസ്നേഹം
ഉയര്‍ത്തി പിടിച്ച് കടപ്പ.

കാറ്റുവിതച്ചവര്‍ കൊടുങ്കാറ്റുകൊയ്തിരിക്കുന്നു.
നാം സൃഷ്ടിക്കുന്ന ശൂന്യതകളില്‍
അവര്‍ വിത്തിറക്കുന്നു.

ഇന്ത്യന്‍ കര്‍ഷകന്‍ കരഞുകൊണ്ടേയിരിക്കും
ആനയുടെ വലിപ്പം, ആനയറിയില്ലല്ലൊ?

പണിയെടുത്തു പട്ടിണികിടക്കുന്നവന്‍
തോല്‍ക്കുംതോറും തോല്‍പ്പിക്കപ്പെട്ടവന്‍
വോട്ട് രേഖപ്പെടുത്താന്‍ ക്യൂ നിന്നവന്റെ വില ഇരുപത് രൂപ
അവന്റെ എണ്ണം എണ്‍പത്തി എട്ട് കോടി


ബി.ഷിഹാബ്

3 comments:

svs said...

Indian Democracy & Kerala Style Begging is great for the people in general

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ......
ഇതുവരെ ചിരിച്ചു കാണിച്ചിരുന്ന നമ്മുടെ നായകര്‍ ഓരോന്നായി ഇപ്പോള്‍ പൊട്ടികരയാനും തുടങ്ങി എന്ന് പുതിയ വാര്‍ത്ത.
ഇനിയങ്ങനെ ഓരോന്ന് കേള്‍ക്കാം....

Lipi Ranju said...

"കാറ്റുവിതച്ചവര്‍ കൊടുങ്കാറ്റുകൊയ്തിരിക്കുന്നു.
നാം സൃഷ്ടിക്കുന്ന ശൂന്യതകളില്‍
അവര്‍ വിത്തിറക്കുന്നു."
ഇഷ്ടായി മാഷേ...