Wednesday, April 20, 2011

കൊറ്റികള്‍ പാറി വരുന്നു

സ്ലംഡോഗ് മില്ല്യന്‍സിന്റെ
നെടുവിശ്വാസങള്‍ക്ക് നടുവില്‍
നാലായിരം കോടിയുടെ രമ്യഹര്‍മ്യം പടിഞാറ്
ഉടഞുപോയത് മുഗള്‍ സാമ്രാട്ടിന്റെ അഹങ്കാര ഗോപുരം.

നിരക്ഷരകോടികള്‍ക്കിടയിലെ മഹാശൂന്യതയില്‍
മനുഷ്യനെ കൊല്ലുന്നത്‌ വിപ്ലവമെന്ന്
നവ വിപ്ലവകാരികള്‍ കിഴക്ക്
തടവിലോ യഥാര്‍ഥ വിപ്ലവം.

ആത്മീയതയില്‍ ചോരചാലുകള്‍ കീറി
തീവ്രവാദികള്‍ വടക്ക്
മരുപച്ചപോലെ സമാധാനം.

ആത്മഹത്യാമുനമ്പില്‍ കര്‍ഷക കോടികള്‍
വിരുദ്ധ ധ്രുവങള്‍ പോലെ
വികര്‍ഷിക്കാന്‍ നില്‍ക്കുന്ന
രായലസീമയും, തെലുങ്കാനയും തെക്ക്
വിദൂര സ്വപ്നമായ് ഐക്യം.

അന്തര്‍ നേത്രങളില്‍ ഇരുട്ടു പടരുമ്പോള്‍
വിളവെടുക്കുന്നത് ചെകുത്താനെങ്കിലും
ഇന്ത്യേ നിന്റെ
തൊണ്ടയില്‍ കുരുങിയ മീന്‍ മുള്ളുകള്‍
കൊത്തിപെറുക്കുവാന്‍
വെള്ളകൊറ്റികള്‍ പാറിവരുന്നത് കണ്ടുവോ?



ബി.ഷിഹാബ്

6 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തികച്ചും സ്പഷ്ടമായ ഒരു കാലിക വിഷയം ഇതിലുണ്ട്.
ഇന്നിന്റെ നേര്‍ക്കാഴ്ചകള്‍ കൂരംമ്പുകളായി അവസാന വരികളില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട് .
"അന്തര്‍ നേത്രങളില്‍ ഇരുട്ടു പടരുമ്പോള്‍
വിളവെടുക്കുന്നത് ചെകുത്താനെങ്കിലും
ഇന്ത്യേ നിന്റെ
തൊണ്ടയില്‍ കുരുങിയ മീന്‍ മുള്ളുകള്‍
കൊത്തിപെറുക്കുവാന്‍
വെള്ളകൊറ്റികള്‍ പാറിവരുന്നത് കണ്ടുവോ?"

(അന്തര്‍ നേത്രങ്ങളില്‍ എന്നുള്ളത് അകക്കണ്ണില്‍ എന്നാക്കിയാല്‍ വായനാസുഖം കൂടും എന്ന് തോന്നുന്നു)
ആശംസകള്‍ !!
പോസ്റ്റ്‌ ഇടുമ്പോള്‍ ഒരു മെയില്‍ അയക്കുക

വാഴക്കോടന്‍ ‍// vazhakodan said...

കൊള്ളാം,
ആശംസകള്‍!

Kalavallabhan said...

അശാന്തി വിതയ്ക്കുവാൻ ഇരുട്ടിൽ തപ്പുമ്പോൾ ശാന്തിയുടെ വെള്ള വെളിച്ചം വീഴ്ത്തി പൂച്ചുപുറത്താക്കുന്നു.

ബെഞ്ചാലി said...

സ്ലംഡോഗ് മില്ല്യന്‍സിന്റെ
നെടുവിശ്വാസങള്‍ക്ക് നടുവില്‍
നാലായിരം കോടിയുടെ രമ്യഹര്‍മ്യം പടിഞാറ്
ഉടഞുപോയത് മുഗള്‍ സാമ്രാട്ടിന്റെ അഹങ്കാര ഗോപുരം.

Lipi Ranju said...

'വിദൂര സ്വപ്നമായ് ഐക്യം...'
നല്ല കവിത.. അഭിനന്ദനങ്ങള്‍...

dr.kgbalakrishnan kandangath said...

vayichu.good.kgb.