Thursday, February 5, 2009

മാന്ചോട്ടില്‍


മാമ്പഴം കണ്ണില്‍പ്പെട്ട കാക്ക
കൊതി കൊണ്ട മനസ്സുമായ്
മാവിന്‍ ചില്ലയില്‍ പറന്നിരുന്നു!

ചില്ലയൊന്നിളകവെ, പൊടുന്നാനെ
മാമ്പഴം ഞെട്ടറ്റു തറയില്‍ വീണു!

കണക്കു തെറ്റിയ കാക്ക
മരക്കൊമ്പില്‍ മിഴിച്ചിരുന്നു!

അങേകൊമ്പിലണ്ണാറക്കണ്ണന്‍
തളര്‍ന്നിരുന്നു!

“കണ്ടു നിന്നൊരു”ബാലന്‍
മാന്ചോട്ടില്‍ തുള്ളിച്ചാടി.
ബി.ഷിഹാബ്



22 comments:

Anonymous said...

nannaayittuntu.

-Joju

Rejeesh Sanathanan said...

മണ്ണും ചാരിയിരുന്നവന്‍ പെണ്ണും കൊണ്ട് പോയി അല്ലേ?..:)

ശ്രീ said...

കൊള്ളാം.
:)

മുക്കുവന്‍ said...

ഇതേത് തരം മാങ്ങ മാഷെ? മൂവാണ്ടന് ഇത്രയൂം കളര്‍ ഇല്ലാ.

പകല്‍കിനാവന്‍ | daYdreaMer said...

നേര്‍കാഴ്ച..! വളരെ നല്ല എഴുത്ത്...

ജ്വാല said...

പ്രിയ സുഹൃത്തേ,
അവസാ‍ന വരി “കണ്ടു നിന്നൊരു” എന്നല്ലേ?
ശ്രദ്ധയില്‍ പെടുത്തുന്നു.അത്ര മാത്രം.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആ മാമ്പഴത്തിനായി ഞാനും കാത്ത് നിന്നിരുന്നു.

വിജയലക്ഷ്മി said...

Maarunnamalayaali paranjathu shariyaa..

അരുണ്‍ കരിമുട്ടം said...

കണക്കു തെറ്റിയ കാക്കമരക്കൊമ്പില്‍ മിഴിച്ചിരുന്നു!
അങേകൊമ്പിലണ്ണാറക്കണ്ണന്‍തളര്‍ന്നിരുന്നു!

നന്നായിരിക്കുന്നു.ഒരാള്‍ക്ക് കിട്ടുമ്പോള്‍ അത് നഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടാകാം.അവര്‍ക്കും വരും അവസരങ്ങള്‍

പാവത്താൻ said...

ഇപ്പോഴാദ്യമായാണിവിടെ."കാക്കയും" "മാഞ്ചോട്ടിലും" രണ്ടും ഇഷ്ടമായി. നിസ്സാരമായ കാര്യങ്ങളിലൂടെ വലിയ കാര്യങ്ങൾ പറയുന്ന രീതി കൊള്ളാം.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഞാന്‍ പറയാനൊരുങ്ങിയത് "മാറുന്ന മലയാളി" ആദ്യമേ പറഞ്ഞുവെച്ചു.
മാങ്ങ നഷ്ടപ്പെട്ട കാക്കയുടെയും അണ്ണാറക്കണ്ണന്റെയും അവസ്ഥയിലാണ്‌ ഞാനിപ്പോള്‍......

കവിത നന്നായി.

വരവൂരാൻ said...

തിരികെ വരാത്തൊരു മാബഴകാലം ഓർമ്മയിൽ വരുന്നു, ആശംസകൾ

B Shihab said...

joju ,malayali,
sree
mukkuvan
pakal
jwala
ramachandran
vijaya leshmi
arun
pavathan
pallikarayil
vinod
varavooran
thank you all

Anonymous said...

nalla varikal....

Anonymous said...

how to join in malayala kavitha...
i am intrested...
also u welcome to
"www.koottam.com"
u u can c too much people like u..,

thanx
manoj s.s

Seema said...

oru mathiri ted hughes inte syle of writing aanallo...

nannaayirikkunnu...

B Shihab said...

thank you seema

അരങ്ങ്‌ said...

മാന്തളിരിന്റെ സൗന്ദര്യമുള്ള വരികള്‍... പിന്നെ മാമ്പഴത്തിന്റെ താണകൊമ്പ്‌ അത്യുജ്ജലം.

svs said...

sentence should be restructured

B Shihab said...

thank u SVS

sHihab mOgraL said...

കാക്ക വിഷമിക്കുന്നുണ്ടെങ്കില്‍ ഒരു കഷ്ണം കാക്കയ്ക്കും കൊടുക്കാന്‍ കുട്ടികളെ പഠിപ്പിക്കാം.. :)

B Shihab said...

thank you MOGRAL