Tuesday, January 6, 2009

സ്വതന്ത്ര;സുരക്ഷിത


രാജാവ്,പിതാവ്,മാതാവ്,മാതുലന്‍,സഹോദരന്‍
ഭര്‍ത്താവ്,പുത്രനും
കണ്ണിലെ കൃഷ്ണമണി പോലെ നിന്നെ കാക്കുന്നുവല്ലോ
ഇവരുടെ കൈകളിലെന്നും നീ സുരക്ഷിത
ഇവര്‍ തീര്‍ക്കുന്ന പ്രേമസാഗരതീരങളില്‍ നീയെന്നും സ്വതന്ത്ര
കൈവളര്‍ന്നോ? കാല്‍ വളര്‍ന്നോ?
മാതാപിതാക്കള്‍ സാകൂതം കാത്തിരിക്കുന്നു
ഉറുമ്പരിച്ചോ? പേനരിച്ചോ?
ഉല്‍കണ്ഠയാണേവര്‍ക്കുമെന്നും നിന്നെയോര്‍ത്ത്
ഉള്ളതില്‍ മുന്തിയ സമ്പാദ്യങളൊക്കെതന്നാണല്ലോ?
നിന്നെയൊരുത്തനോട്‌ പറഞു വിടുക
നിന്റെ കണ്ണീരു കണ്ടാ-
ലിവരിലാര്‍ പൊറുക്കും
നിന്നെ കെട്ടിച്ചയയ്ക്കാതെ
യിവിടെയൊരു സോദരനും
ജീവിതം തുടങിയിട്ടില്ലല്ലോ
മോളുടെ കാര്യമാണെപ്പോഴും മാതുലന്‍ വന്നു
മാതാവിനോട് തിരക്കുക
ഭര്‍ത്താവിന്റെ സ്നേഹ സാഗരതീരങളില്‍ നീ
പാതി മെയ്യാണ്
അവനുണ്ടെങ്കിലും നിന്നെ ഊട്ടുന്നു
അവനടുത്തില്ലെങ്കിലും നിന്നെ ഉടുപ്പിക്കുന്നു
പുത്രനെപ്പോഴുമമ്മയെപ്പറ്റി ആധിയാണ്
അമ്മയെ കാണാന്‍ മാത്രമാണവന്‍
സമയം കിട്ടുമ്പോഴൊക്കെ ഓടി വരിക
കോടിയും പുകയിലക്കെട്ടും കയ്യിലുണ്ടാകുമല്ലോ?
നിന്റെ മുന്നിലൊരു ലക്ഷ്മണരേഖയും
വിഘാതമായ് കിടന്നിട്ടില്ലിന്നേ വരെ
കാലുപിടിച്ചപേക്ഷിച്ചിട്ടേയുള്ളു ലക്ഷ്മണന്‍
ഒരു മുറികച്ച കൊണ്ട്‌
തസ്കരന്‍മാരെ നേരിട്ടവളാണ് നീ
ആയിരത്തൊന്ന് രാവുകള്‍ ഭരണത്തെ
മയക്കികിടത്തിയവളാണ്‌ നീ
നിന്റെ തീരുമാനങള്‍ക്കു മുന്നില്‍
ഏഴാം കപ്പല്‍പ്പടപോലും തിരിച്ചു പോയിട്ടുണ്ട്
നീയെന്നും കരുത്തയാണ്
നീയെന്നും സുരക്ഷിത
നീയെന്നും സ്വതന്ത്ര


ബി.ഷിഹാബ്

15 comments:

പ്രയാസി said...

സ്ത്രീ സ്വാതന്ത്ര്യത്തിനു മുറവിളി കൂട്ടുന്നവര്‍ ഇതു കാണാതിരിക്കട്ടെ!
അതാ ഇങ്ങള്‍ക്കു നല്ലത്..:)

നല്ലൊരു കവിത

ഇ.എ.സജിം തട്ടത്തുമല said...

സിർ, നല്ല നല്ല ആശംസകളുമായി.

പകല്‍കിനാവന്‍ | daYdreaMer said...

ഇതൊക്കെയാണെങ്കിലും ഒരു പക്ഷെ സ്വന്തം വേലിക്കപ്പുറം മുഖം മിനുക്കി ഏറു കണ്ണിടും...ഈ രക്ഷകന്‍...!!
ആശംസകള്‍...

ajeesh dasan said...

aashamakal

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“രാജാവ്,പിതാവ്,മാതാവ്,മാതുലന്‍,സഹോദരന്‍ഭര്‍ത്താവ്,പുത്രനുംകണ്ണിലെ കൃഷ്ണമണി പോലെ നിന്നെ കാക്കുന്നുവല്ലോഇവരുടെ കൈകളിലെന്നും നീ സുരക്ഷിത..”

ആണോ ഷിഹാബേ? വേലി തന്നെ വിളവുകള്‍ തിന്നുതുടങ്ങിയിരിക്കുന്ന ഈ ആസുര കാലത്ത്?

അജയ്‌ ശ്രീശാന്ത്‌.. said...

കൊള്ളാം നന്നായിരിക്കുന്നു...
ഒരു മാനിസ്റ്റ്‌ കവിത:)

ആശംസകള്‍...

ജ്വാല said...

സ്ത്രീക്കൊരു വാഗ്ദത്ത ഭൂമി...എവിടെയാണതു?

annamma said...

രാജാവ്,പിതാവ്,മാതാവ്,മാതുലന്‍,സഹോദരന്‍
ഭര്‍ത്താവ്,പുത്രനും
ഇവരെ കണ്ണിലെ കൃഷ്ണമണി പോലെ നീ കരുതുന്നുവല്ലോ
ഇതല്ലേ കൂടുതല് ശരി ?
:)

B Shihab said...

prayasi
thattathumala
pakal
ajeesh dasan
vettikkattu
ajay
jwala and
annamma thank u all

Anonymous said...

"....നീയെന്നും കരുത്തയാണ്
നീയെന്നും സുരക്ഷിത
നീയെന്നും സ്വതന്ത്ര"

ഉവ്വുവ്വേ....

വാക്കുകളിലെ ശുഭപ്രതീക്ഷ മാത്രം ഇങ്ങെടുത്തു. നല്ല ആശയം...പക്ഷേ ഒരു 'ഉവ്വുവ്വേ' ശേഷിക്കുന്നു....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത നന്നായിരിക്കുന്നു!!!!

B Shihab said...

yatha,and
sageer
thank you

C said...

i'll join yadhasthikan
but its your view
good good
thanx for visiting and commenting
shihab
y dont u try one about a contemporary muslim male, do try
i've added one more in mine do have a luk pls
link below
http://thinkneloudz.blogspot.com/

B Shihab said...

C thank you for visiting
I visited the blog earlier
see

Sukanya said...

സത്യം. സമ്മതിക്കുന്നു.