കുഞിനെ കൊണ്ടൊരാളോ
ഗര്‍ഭിണിയൊ കയറിയാല്‍
ഊതിപ്പെരുക്കിയ മലയാളിയുടെ മാന്യത
ഒരു തമിഴന്‍
വലിച്ചുകീറിയെന്നിരിക്കും
ബി.ഷിഹാബ്
Saturday, December 26, 2009
Wednesday, November 25, 2009
യുദ്ധം-11
ഇരിക്കുന്ന കൊമ്പ് മുറിയുന്നു
ഇടിവെട്ടി പെയ്തീ
ഗോളത്തെയാകെ വിഴുങുമോ?
ഓസോണ്‍ കുടപൊത്തിയവള്‍ ഉരുകിയൊലിക്കുമോ?
ഭൂമിയെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു.
ആര്‍ത്തിയുടെ നീരാളിപ്പിടിത്തം
ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു!
ആര്‍ത്തി പകര്‍ന്ന അന്ധത
അതിരുകള്‍ കടന്നു പാഞു പോകുന്നു!
വാദപ്രതിവാദങളില്‍
അന്യായം, ന്യായമാകുന്നു.
വാദി പ്രതിയാകുന്നു!
കടലില്‍ താഴ്ന്നു പോകുമെന്ന് ഭയക്കുന്നവര്‍
കടലില്‍ തന്നെ ചെന്നിരിക്കുന്നു.
വഴിതെറ്റി നടക്കുന്ന ഭരണകൂടങള്‍
വിദ്വേഷം വാരി വിതയ്ക്കുന്നു.
വിനാശകൊടുങ്കാറ്റ് കൊയ്തു കൂട്ടുന്നു.
സാധുവാം ഭൂമിപ്പെണ്ണ്
പുതിയ പനി പിടിച്ച് വിറയ്ക്കുന്നു.
ഭിഷ്വഗ്വരന്മാര്‍ ഉച്ചകോടികള്‍ കൂടി
പ്രതിവിധി നൂറ് നാവില്‍ സംസാരിച്ചു.
മരുന്നൊരു തുള്ളിയും കിട്ടാതെ
മരിക്കാന്‍ തന്നെ കിടക്കുന്നു രോഗി.
ആസന്ന മരണഭീതിയില്‍, ഭൂമിപ്പെണ്ണ് കേഴുമ്പോഴും
ആര്‍ത്തിഭൂതം മാനം മുട്ടി;നിറഞു കിടക്കുന്നു
തിരിച്ചാര് കുടത്തില്‍ കയറ്റും ഭൂതത്തെ
തരിച്ചു നില്ക്കുന്നു മാലോകര്‍
ഇരുട്ടിന്റെ ശക്തികള്‍ ഇടിവെട്ടി പെയ്തീ
ഗോളത്തെയാകെ വിഴുങുമോ?
ആശങ്കയിലാണ് ലോകം!
ഇരിക്കുന്ന കൊമ്പല്ലെ മുറിയുന്നത്
ബി.ഷിഹാബ്
Friday, November 20, 2009
Friday, November 6, 2009
ആമയും മുയലും
Friday, August 28, 2009
കൂനിപ്പൊടി
Thursday, July 23, 2009
യുദ്ധം-10
വേദിയും വേഷവും മാറും
തിരശ്ശീല വീഴാത്ത നാടകം
വിജയത്തിലും പരാജയം ചുവയ്ക്കും
ലക്ഷ്യങള്‍ നേടാത്ത സാഹസം
ബി.ഷിഹാബ്
തിരശ്ശീല വീഴാത്ത നാടകം
വിജയത്തിലും പരാജയം ചുവയ്ക്കും
ലക്ഷ്യങള്‍ നേടാത്ത സാഹസം
ബി.ഷിഹാബ്
Friday, July 17, 2009
സ്വപ്നങള്‍
Tuesday, June 9, 2009
യുദ്ധം-9
ഇവിടെ ചില നിയമങള്‍ പാലിക്കേണ്ടതുണ്ട്
ഇത് യുദ്ധമാണ്
ഇവിടെ ചില നിയമങള്‍ പാലിക്കേണ്ടതുണ്ട്
അല്ലെങ്കില്‍
ചരിത്രത്തില്‍ നിങള്‍ കുറ്റക്കാരനാകും
നിരായുധനായ
സൊറാബിന്റെ മാറ് പിളര്‍ന്ന-
റൊസ്തത്തെപോലെ-
നിങള്‍ വില്ലനാകും.
അഭിമന്യുവെ
വധിക്കാന്‍ കൂട്ടുനിന്ന
ആചാര്യനെപോലെ-
നിങള്‍ അപഹാസ്യനാകും.
സമന്മാരോട് മാത്രമെ യുദ്ധമുണ്ടായിരുന്നുള്ളു.
കുട്ടികളെയും
വൃദ്ധരെയും - എന്നും
യുദ്ധത്തില്‍ നിന്നൊഴിവാക്കുമായിരുന്നു
ആതുരാലയങള്‍ക്കും-
ജനപഥങള്‍ക്കും നേരെ-
ആരും ആക്രമണം
നടത്തിയിരുന്നില്ല.
നിയമങള്‍ പാലിക്കപ്പെടാനുള്ളതാണ്
കരുത്തന് മാത്രമെ അതിനു കഴിയൂ.
ബി.ഷിഹാബ്
ഇത് യുദ്ധമാണ്
ഇവിടെ ചില നിയമങള്‍ പാലിക്കേണ്ടതുണ്ട്
അല്ലെങ്കില്‍
ചരിത്രത്തില്‍ നിങള്‍ കുറ്റക്കാരനാകും
നിരായുധനായ
സൊറാബിന്റെ മാറ് പിളര്‍ന്ന-
റൊസ്തത്തെപോലെ-
നിങള്‍ വില്ലനാകും.
അഭിമന്യുവെ
വധിക്കാന്‍ കൂട്ടുനിന്ന
ആചാര്യനെപോലെ-
നിങള്‍ അപഹാസ്യനാകും.
സമന്മാരോട് മാത്രമെ യുദ്ധമുണ്ടായിരുന്നുള്ളു.
കുട്ടികളെയും
വൃദ്ധരെയും - എന്നും
യുദ്ധത്തില്‍ നിന്നൊഴിവാക്കുമായിരുന്നു
ആതുരാലയങള്‍ക്കും-
ജനപഥങള്‍ക്കും നേരെ-
ആരും ആക്രമണം
നടത്തിയിരുന്നില്ല.
നിയമങള്‍ പാലിക്കപ്പെടാനുള്ളതാണ്
കരുത്തന് മാത്രമെ അതിനു കഴിയൂ.
ബി.ഷിഹാബ്
Tuesday, April 28, 2009
ഇസ്താംബൂള്‍
ഓര്‍ഹന്റെ
സ്വപ്നസദൃശവും, സ്ഫടികസമാനവുമായ പ്രതിഭയില്‍
ആയിരമിതളുകളുള്ള ചുവന്ന സൂനം പോലെ ഇസ്താംബൂള്‍
ഇവിടെയോരോമണല്‍ത്തരിയിലും
പരമകാരുണികനും, കരുണാവാരിധിയുമായ
അല്ലാഹുവിന്റെ കൃപാകടാക്ഷം കൊണ്ട കാരുണ്യ വര്‍ഷം
മുത്തുനബിയ്ക്കു മാലാഖമാരില്‍ മുമ്പന്‍ ജിബ്‌രീല്‍
കൈമാറിയ ദിവ്യസന്ദേശങളുടെ അലയൊലികള്‍
ഇസ്താംബൂളിലെ ഓരോ തിരയുമേറ്റു പാടുന്ന
സുല്‍ത്താന്‍ സുലൈമാന്റെ സുവര്‍ണ്ണകാലത്തിന്റെ ശേഷിപ്പുകള്‍
സ്വന്തമാവശ്യങള്‍ക്ക് ഖജനാവില്‍ നിന്നും
കാശെടുക്കാത്ത സുല്‍ത്താന്‍മാര്‍
പിശാചിന്റെ പ്രലോഭനങളില്‍ വഴങാതെ
ഓട്ടോമന്‍സാമ്രാജ്യത്തിന്റെ തലയെടുപ്പ്
ആരെയും മയക്കുന്ന ഹുറികളാല്‍ നിറയുമ്പോഴും
മലക്കുകളുടെയും, ജിന്നുകളുടെയും അദൃശ്യ സാന്നിദ്ധ്യം
ഇസ്ലാമിന്റെ ആയിരം വര്‍ഷങളാഘോഷിക്കുന്ന ആഗ്ര
സുല്‍ത്താന്‍ അക്ബറിന്റെ മഹത്വം
കൌതുകത്തോടെ നോക്കികാണുന്ന ഇസ്താംബുള്‍
ഇസ്താംബൂള്‍ ഇന്നും സമ്പന്നയാണ്
ഓര്‍ഹന്റെ ഉണ്മയാല്‍
എന്നും പടയോട്ടങള്‍ക്ക് കാതോര്‍ത്ത് കിടന്ന ഇസ്താംബൂള്‍
ചിത്രപ്പണികള്‍ ചെയ്തു, ചായം പൂശി
വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന ഇസ്താംബുള്‍
യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ചോര്‍ത്തു
വിലപിക്കുന്നവരെ കൊണ്ടുള്ള സാമീപ്യം മഹത്തരമാണ്
ഇസ്താംബൂള്‍ നീ ധന്യയാണ്
നീ യൂറോപ്പിന്റെ രോഗിയല്ല
ലോകത്തിന്റെ ശക്തിയാണ്
ബി.ഷിഹാബ്
സ്വപ്നസദൃശവും, സ്ഫടികസമാനവുമായ പ്രതിഭയില്‍
ആയിരമിതളുകളുള്ള ചുവന്ന സൂനം പോലെ ഇസ്താംബൂള്‍
ഇവിടെയോരോമണല്‍ത്തരിയിലും
പരമകാരുണികനും, കരുണാവാരിധിയുമായ
അല്ലാഹുവിന്റെ കൃപാകടാക്ഷം കൊണ്ട കാരുണ്യ വര്‍ഷം
മുത്തുനബിയ്ക്കു മാലാഖമാരില്‍ മുമ്പന്‍ ജിബ്‌രീല്‍
കൈമാറിയ ദിവ്യസന്ദേശങളുടെ അലയൊലികള്‍
ഇസ്താംബൂളിലെ ഓരോ തിരയുമേറ്റു പാടുന്ന
സുല്‍ത്താന്‍ സുലൈമാന്റെ സുവര്‍ണ്ണകാലത്തിന്റെ ശേഷിപ്പുകള്‍
സ്വന്തമാവശ്യങള്‍ക്ക് ഖജനാവില്‍ നിന്നും
കാശെടുക്കാത്ത സുല്‍ത്താന്‍മാര്‍
പിശാചിന്റെ പ്രലോഭനങളില്‍ വഴങാതെ
ഓട്ടോമന്‍സാമ്രാജ്യത്തിന്റെ തലയെടുപ്പ്
ആരെയും മയക്കുന്ന ഹുറികളാല്‍ നിറയുമ്പോഴും
മലക്കുകളുടെയും, ജിന്നുകളുടെയും അദൃശ്യ സാന്നിദ്ധ്യം
ഇസ്ലാമിന്റെ ആയിരം വര്‍ഷങളാഘോഷിക്കുന്ന ആഗ്ര
സുല്‍ത്താന്‍ അക്ബറിന്റെ മഹത്വം
കൌതുകത്തോടെ നോക്കികാണുന്ന ഇസ്താംബുള്‍
ഇസ്താംബൂള്‍ ഇന്നും സമ്പന്നയാണ്
ഓര്‍ഹന്റെ ഉണ്മയാല്‍
എന്നും പടയോട്ടങള്‍ക്ക് കാതോര്‍ത്ത് കിടന്ന ഇസ്താംബൂള്‍
ചിത്രപ്പണികള്‍ ചെയ്തു, ചായം പൂശി
വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന ഇസ്താംബുള്‍
യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ചോര്‍ത്തു
വിലപിക്കുന്നവരെ കൊണ്ടുള്ള സാമീപ്യം മഹത്തരമാണ്
ഇസ്താംബൂള്‍ നീ ധന്യയാണ്
നീ യൂറോപ്പിന്റെ രോഗിയല്ല
ലോകത്തിന്റെ ശക്തിയാണ്
ബി.ഷിഹാബ്
Tuesday, March 3, 2009
യുദ്ധം-8
യുദ്ധം
എന്നും എവിടെയുമുണ്ടായിരുന്നു
മനുജനെവിടെയുണ്ടോ
അവിടെ യുദ്ധവുമുണ്ടായിരുന്നു.
കയ്യും കാലും കൊണ്ട്
കല്ലും കവണയും കൊണ്ട്
വാളും പരിചയും കൊണ്ട്
മനുജനേറ്റു മുട്ടികൊണ്ടേയിരുന്നു.
എങനെ ജയിക്കാമെന്ന്
എപ്പോഴും തല പുകച്ചു കൊണ്ടേയിരുന്നു.
നൂതന യുദ്ധരീതികള്‍
സ്വായത്തമാക്കികൊണ്ടേയിരുന്നു.
യുദ്ധം മനുഷ്യനൊപ്പമുണ്ടായിരുന്നു.
യുദ്ധം മനുജന്റെ കൂടപ്പിറപ്പാണ്
യുദ്ധമതുകൊണ്ടാണ്
ബി.ഷിഹാബ്
Thursday, February 5, 2009
Friday, January 16, 2009
കാക്കയും നരനും
കാള പെറ്റെന്ന് കേട്ടാല്‍
കയറെടുക്കുന്നവരല്ല കാക്കകള്‍
പാത്തും പതുങിയും മാത്രമേ
അവ ഒരോ ചുവടും മുന്നോട്ട് വയ്‌ക്കു
വളരെ അവധാനതയോടെ
പെരുമാറുന്ന കാക്കള്‍
അവരിലൊരാള്‍ക്കാപത്ത് പറ്റിയാല്‍മാത്രം
കൂട്ടം കൂടുകയും
നിലവിളിക്കുകയും
നിലവിടുകയും ചെയ്യു
നിരത്തില്‍
സഹജീവികള്‍ക്ക് എന്തെങ്കിലും പറ്റിയാല്‍
കാണാതെ ഒഴിഞു പോകുന്ന നരന്‍
കാക്കയെ കണ്ടു പഠിക്കണം
ബി.ഷിഹാബ്
Tuesday, January 6, 2009
സ്വതന്ത്ര;സുരക്ഷിത
രാജാവ്,പിതാവ്,മാതാവ്,മാതുലന്‍,സഹോദരന്‍
ഭര്‍ത്താവ്,പുത്രനും
കണ്ണിലെ കൃഷ്ണമണി പോലെ നിന്നെ കാക്കുന്നുവല്ലോ
ഇവരുടെ കൈകളിലെന്നും നീ സുരക്ഷിത
ഇവര്‍ തീര്‍ക്കുന്ന പ്രേമസാഗരതീരങളില്‍ നീയെന്നും സ്വതന്ത്ര
കൈവളര്‍ന്നോ? കാല്‍ വളര്‍ന്നോ?
മാതാപിതാക്കള്‍ സാകൂതം കാത്തിരിക്കുന്നു
ഉറുമ്പരിച്ചോ? പേനരിച്ചോ?
ഉല്‍കണ്ഠയാണേവര്‍ക്കുമെന്നും നിന്നെയോര്‍ത്ത്
ഉള്ളതില്‍ മുന്തിയ സമ്പാദ്യങളൊക്കെതന്നാണല്ലോ?
നിന്നെയൊരുത്തനോട് പറഞു വിടുക
നിന്റെ കണ്ണീരു കണ്ടാ-
ലിവരിലാര്‍ പൊറുക്കും
നിന്നെ കെട്ടിച്ചയയ്ക്കാതെ
യിവിടെയൊരു സോദരനും
ജീവിതം തുടങിയിട്ടില്ലല്ലോ
മോളുടെ കാര്യമാണെപ്പോഴും മാതുലന്‍ വന്നു
മാതാവിനോട് തിരക്കുക
ഭര്‍ത്താവിന്റെ സ്നേഹ സാഗരതീരങളില്‍ നീ
പാതി മെയ്യാണ്
അവനുണ്ടെങ്കിലും നിന്നെ ഊട്ടുന്നു
അവനടുത്തില്ലെങ്കിലും നിന്നെ ഉടുപ്പിക്കുന്നു
പുത്രനെപ്പോഴുമമ്മയെപ്പറ്റി ആധിയാണ്
അമ്മയെ കാണാന്‍ മാത്രമാണവന്‍
സമയം കിട്ടുമ്പോഴൊക്കെ ഓടി വരിക
കോടിയും പുകയിലക്കെട്ടും കയ്യിലുണ്ടാകുമല്ലോ?
നിന്റെ മുന്നിലൊരു ലക്ഷ്മണരേഖയും
വിഘാതമായ് കിടന്നിട്ടില്ലിന്നേ വരെ
കാലുപിടിച്ചപേക്ഷിച്ചിട്ടേയുള്ളു ലക്ഷ്മണന്‍
ഒരു മുറികച്ച കൊണ്ട്
തസ്കരന്‍മാരെ നേരിട്ടവളാണ് നീ
ആയിരത്തൊന്ന് രാവുകള്‍ ഭരണത്തെ
മയക്കികിടത്തിയവളാണ് നീ
നിന്റെ തീരുമാനങള്‍ക്കു മുന്നില്‍
ഏഴാം കപ്പല്‍പ്പടപോലും തിരിച്ചു പോയിട്ടുണ്ട്
നീയെന്നും കരുത്തയാണ്
നീയെന്നും സുരക്ഷിത
നീയെന്നും സ്വതന്ത്ര
ബി.ഷിഹാബ്
Subscribe to:
Posts (Atom)