Saturday, November 15, 2008

ഭാരതം


ഭാരതം
അപരാജിത.

അഹിംസയെ തോളിലേറ്റി നടന്നവള്‍,
പാരിജാതത്തെ പോലെ പരിശുദ്ധയായവള്‍,
ബ്രഹ്മം കൊണ്ട് ക്ഷാത്രത്തെ വെന്നവള്‍,
ഫലേച്ഛ കൂടാതെ കര്‍മ്മം ചെയ്തവള്‍,
ബ്രഹ്മ ബലം കൊണ്ടെല്ലാം നേടിയവള്‍,
ഇസ്ലാമിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചവള്‍,
ക്രൈസ്തവനെ താലോലിച്ച് വളര്‍ത്തിയവള്‍,
ജൂതനെ കൃഷ്ണമണിപോലെ സൂക്ഷിച്ചവള്‍,
നാനാത്വത്തിലേകത്വം ദര്‍ശിച്ചവള്‍,
സര്‍വ്വജ്ഞപീഠം കയറിയവള്‍,
ഏഷ്യയ്ക്ക് വിളക്കായവള്‍-
ചിക്കാഗോ മതസമ്മേളനത്തെ വിസ്മയിപ്പിച്ചവള്‍,
ലോകമൊരു തറവാടെന്ന്
മുന്നേ, തിരിച്ചറിഞവള്‍,
വൈദേശികനുകം
സ്വന്തം കരുത്തിനാല്‍
കുടഞെറിഞവള്‍
അതിര്‍ത്തികള്‍ ഇല്ലാത്തവള്‍-
അപരാജിത!

ബി.ഷിഹാബ്

9 comments:

Anonymous said...

valare nalla kavitha, loka samastha sukhino bhavanthu

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇപ്പഴും? തിരുത്തലിന് സമയമായോ?

എന്നും അപരാജിത ആയിരിക്കട്ടേ എന്ന് പ്രാര്‍ത്ഥന.

Anonymous said...

'ഭാരതമെന്നപേരുകേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്ന പേരുകേട്ടാല്‍ തിളക്കണം ചോരനമ്മുക്ക്‌ ഞിരമ്പുകളില്‍'.

Jayasree Lakshmy Kumar said...

ha!! lovely one

mayilppeeli said...

അമ്പിളിമാമനെ കൈപ്പിടിയിലൊതുക്കിയവള്‍ എന്നുകൂടി ചേര്‍ക്കാമായിരുന്നു...വളരെ നന്നായിട്ടുണ്ട്‌....

sv said...

നന്നായിട്ടുണ്ടു...

ആശംസകള്‍

വരവൂരാൻ said...

മനോഹരമായിരിക്കുന്നു
ആശംസകൾ

Unknown said...

Congrats. Title name Aparajitha is too suitable.Yes our mother"Bharatham" is aparajitha forever.No one can defeat.Poem is too cute.write more & more

B Shihab said...

aparajitha,jayasree, i agree
thank you