Friday, November 7, 2008

യുദ്ധം - 5

ഇന്ന് യുദ്ധം
ബാബറിന്റെ വെടിയൊച്ച കേട്ട്
ആനകള്‍ വിരണ്ടോടുന്ന
ഒന്നാം പാനിപ്പട്ടല്ല.
ആനപ്പുറത്തിന്നിറങുന്ന ജ്യേഷ്ഠനെ
തന്ത്രത്തില്‍ കൊല്ലുന്ന
അറംഗസീബിന്റെ ചതിയല്ല
ഇന്ന് യുദ്ധം
കൊടുങ്കാറ്റുകള്‍ കൊയ്തു പെയ്തടങുന്നില്ല.
അതിര്‍ത്തികള്‍ മാറ്റിവരച്ച് തൃപ്തിയടയുന്നില്ല.
ഇന്ന് യുദ്ധം
ലേസര്‍ രശ്മികളെ മുന്‍നിര്‍ത്തി
കമ്പ്യൂട്ടര്‍ നടത്തുന്ന
നക്ഷത്ര യുദ്ധമാണ്
ലക്ഷങളെ നിമിഷംകൊണ്ട്
കൊല്ലുന്ന ആണവയുദ്ധമാണ്
ജൈവം പോയ്
അജൈവം ശേഷിക്കുന്നതാണ്.
ഇന്ന് യുദ്ധം
ഭൂമിയൊരു മരുഭൂമിയക്കാന്‍
പോന്നതാണ്.

ബി.ഷിഹാബ്

8 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

യുദ്ധമില്ലാത്തൊരു കാലമുണ്ടാവട്ടെ, ഷിഹാബ്.

നരിക്കുന്നൻ said...

മനുഷ്യനെ കൊല്ലാൻ മനുഷ്യൻ കണ്ട് പിടിക്കുന്ന ആയുധങ്ങൾ!!!
യുദ്ധമില്ലാത്ത ഒരു ലോകം ഞാനും സ്വപ്നം കാണുന്നു.
ഉണ്ടാകുമോ?

സ്മകാലീന പ്രസക്തമായ നല്ല വരികൾ കൂട്ടിവച്ചപ്പോൾ
മനോഹരമായ ഒരു കവിതയായി.

Jayasree Lakshmy Kumar said...

‘ഇന്ന് യുദ്ധം
ഭൂമിയൊരു മരുഭൂമിയക്കാന്‍
പോന്നതാണ്‘

അങ്ങിനെയൊന്ന് ഉണ്ടാകാതിരിക്കട്ടെ

Anonymous said...

i totally agree with Sri. Ramachandran Vettikkattu. Adhikara mohavum athyagrahavum lokam vettippidikkan aavesavum illattha nethakkal undavatte ennu aasikkam.

B Shihab said...

അഭിപ്രായങള്‍ പറഞവര്‍ക്കെല്ലാം നന്ദി

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
ജോയിസ്..!!

Unknown said...

സത്യം ................................

Anonymous said...

Very Good