Friday, October 24, 2008

പൊന്‍മുടി യാത്ര


കല്ലാറില്‍ നിന്നുമെത്ര നാഴികക്കല്ലുകള്‍?

ഘോരവനം തുടങുന്നത് കല്ലാര്‍ കഴിഞാണ്.

ഇരുപത്തിയാറു ഹെയര്‍പിന്‍ വളവുകള്‍

നോക്കിയാല്‍ തലകറങുന്നയഗാധ ഗര്‍ത്തങള്‍!

ആരെയും ഭയപ്പെടുത്തുന്ന ആത്മഹത്യാമുനബുകള്‍!

ഏത് നിമിഷവും കൂറ്റന്‍ പാറകള്‍

മുന്നില്‍ പതിക്കാം.

യാത്രയ്ക്കു നിത്യവിരാമമായ് പാറയുരുണ്ട്

തലയില്‍ വീണ സംഭവങളുമുണ്ട്

ആത്മഹത്യ മുനബുകള്‍ക്കപ്പുറത്ത്

പതിനെട്ടക്ഷൌഹിണികള്‍ പരസ്പരം വെട്ടി മരിച്ച

കുരുക്ഷേത്ര ശൂന്യത നിവര്‍ന്നു കിടക്കുന്ന മൊട്ടക്കുന്നുകള്‍

കൂറ്റന്‍ കാട്ടാനകള്‍ നിഷ്കരുണം കുത്തിപ്പിളര്‍ന്നിട്ട

ഇടതൂര്‍ന്ന ഈറക്കടുകള്‍.

യാത്ര ദുഷ്കരവും ദുര്‍ഘടവുമാണെങ്കിലും

പൊന്‍മുടിയുടെ വശ്യസൌന്ദര്യവും, ഡിയര്‍ പാര്‍ക്കും

കുളിരുകോരുന്ന കാലാവസ്ഥയും

തുള്ളിച്ചാടി കുണുങിയോടുന്ന പൊന്‍മുടിപ്പുഴയും

കുഞനുജത്തി പൂന്തേനരുവിയും

സദാമാടി വിളിച്ചുകൊണ്ടിരിക്കും.

ചീവീടിന്‍ ഗാനപ്രപന്‍ചംകൊണ്ട് മുഖരിതമായ

ഗോള്‍ഡന്‍ വാലികള്‍

കണ്ണീരിന്റെ നൈര്‍മല്യവുമായൊഴുകിയെത്തുന്ന

ദാഹമകറ്റുന്ന ജലധാരകള്‍.

വെളുപ്പനും, കറുപ്പനും കാപ്പിരിയും

സകൌതുകം യത്രയില്‍ നമുക്കൊപ്പമുണ്ട്

തമിഴനും, തെലുങ്കനും, കാശ്മീരിയും

സൂര്യനും, ചന്ദ്രനും

രാജാവുമെരപ്പനും സഹയത്രികര്‍ തന്നെ

ജീവിതയാത്രപോലെ പൊന്‍മുടിയാത്ര

ബി.ഷിഹാബ്

17 comments:

Anonymous said...

oru yaatra vivaranam kavithayil koodi. nannayirikkunnu.

Unknown said...

Orupad ishtamayi
nannayirikunnu
Farzana

B Shihab said...

thank u Farsana ,are u fine

farza said...

i am fine .kavitha vaayichappol ponmudi kaanan kothiyaakunnu!!!!!!!!!!!!

B Shihab said...

ponmudi kanan vacationu nedumangad vannal mathy

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പൊന്മുടിയില്‍ പലവട്ടം പോയിറ്റുണ്ട്.അപ്പോഴൊന്നും തോന്നാത്ത ഒരു സുഖം ഈ കവിത വായിച്ചപ്പോള്‍ തോന്നി!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഒരു കല്ലിവിടേയും...
പൊന്‍മുടി എനിക്കിനിയും ദൂരെയാണ്.
ന്നാലും ഈ പൊന്‍മുടി വിവരണം എന്നെ ഏതാണ്ടടുത്തെത്തിച്ചു!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട്.
സ്നേഹത്തോടെ.

മൃദുല said...

യാത്രാ ഇഷ്ടമായി
കവിത ഇഷ്ടായതുമില്ല

ശ്രീ said...

ജീവിതയാത്രപോലെ പൊന്‍മുടിയാത്ര

കൊള്ളാം
:)

Anonymous said...

On secod thoughts, is this a philosophical poem depicting the hardships and beauties in our way of life. If it is so it is truely appreciating.

Anonymous said...

nannayittundu

B Shihab said...

SV,Sageer,kulathil,vettikkattu,vava,sri,and usha thank u all

നരിക്കുന്നൻ said...

'വെളുപ്പനും, കറുപ്പനും കാപ്പിരിയും

സകൌതുകം യത്രയില്‍ നമുക്കൊപ്പമുണ്ട്

തമിഴനും, തെലുങ്കനും, കാശ്മീരിയും

സൂര്യനും, ചന്ദ്രനും

രാജാവുമെരപ്പനും സഹയത്രികര്‍ തന്നെ'

ഈ പൊന്മുടിയാത്ര എനിക്കും ഇഷ്ടപ്പെട്ടു. എനിക്കും പോണം ഒരിക്കലീ മനോഹാരിതയിലേക്ക്.

ഗീത said...

പൊന്‍‌മുടിയില്‍ പോയിട്ടുണ്ട് . യാത്ര ക്ലേശകരം തന്നെ. പക്ഷേ മല കയറി മുകളിലെത്തിയാലുള്ള ആ കാഴ്ച! ആ വന്യ സൌന്ദര്യം ആസ്വദിക്കേണ്ടതുതന്നെ.

B Shihab said...

narikunnan,geetha thank u