Wednesday, May 28, 2008

ക്രിക്കറ്റ്

കളിക്കളം ഭൂമിയുടെ ആകൃതിയിലാണ്
പള്ളിക്കൂടത്തില്‍ കണ്ട ഭൂമിയുടെ രൂപം മുട്ടയുടേതാണ്
'ഓവല്‍' എന്ന പേരില്‍ തന്നെ ബിലാത്തിയില്‍
‍കളിക്കളമുണ്ട്
ഇവിടെ
അഞ്ജിലും, പിഞ്ജിലും
ആറിലും, നൂറിലും
ഒരിന്നിംഗ്സ് തീരാം
ഓരോ പന്തിലും അനിശ്ചിതത്യത്തിന്റെ ഗര്‍ത്തം
വാപിളര്‍ന്നിരിക്കുന്നു
സില്ലി പോയിന്റില്‍ പോലും
കഴുകന്‍ കണ്ണുമായോരുത്തന്‍കാത്തു നില്‍ക്കും
നിഴലുപോലോരുത്തനെപ്പോഴും പുറകിലുണ്ട്
ശരിതെറ്റുകള്‍ രേഖപ്പെടുത്തുവാന്‍ രണ്ട് മാലാഖമാര്
‍നിങളുടെ ഇരുഭാഗത്തും നിലയുറപ്പിച്ചിട്ടുണ്ട്
ഒരു ചാറ്റല്‍ മഴ വന്നാല്‍ മതി,
എല്ലാം തടസ്സപ്പെടാന്
‍ഏത് വമ്പന്റെ ഓഫ് ബെയിലുംനിരുപദ്രവമെന്ന് തോന്നിയ്ക്കുന്ന ഒരു
സ്ലോബാള്‍തെറിപ്പിച്ചെന്നിരിക്കും
സഹകളിക്കാരും, ജനക്കൂട്ടവുമപ്പോള്‍
‍സ്തബ് ധരാവുക തന്നെ ചെയ്യും
ചാനലുകള്‍ വാതോരാതെ പറഞ്ഞുകൊണ്ടിരിക്കും
അവസാനം പത്രത്തില്‍ പടം വച്ച വാര്‍ത്ത വരും
ഇന്ന് അപരാജിതനായ് നില്‍ക്കുന്നവന്‍ നിശ്ചയമായും
നാളെ കളിക്കളം വിടേണ്ടി വരും
എല്ലാത്തിനും മുകളില്‍, അന്ത്യവിധി
മുകളിലിരിക്കുന്ന മൂന്നാം അമ്പയുറുടേതാണ്

ബി. ഷിഹാബ്

3 comments:

ഫസല്‍ ബിനാലി.. said...

ഷിഹാബേ.. എന്നാ പിന്നെ തുടങ്ങുകയല്ലേ...?
ആദ്യ ബോള്‍ ഐ എം വിജയന്‍ തന്നെ ചെയ്യട്ടെ ല്ലെ...?
കൊള്ളാം പുതിയൊരു ആശയം, ആശംസകളോടെ

കൂപന്‍ said...

സുഹൃത്തേ, കവിത ഇഷ്ടപ്പെട്ടു...
പക്ഷേ മാന്യത നഷ്ടമായിക്കൊണ്ടിരിക്കുന്ന
മാന്യമാരുടെ കളിയെന്നു കൂടി പറയണമായിരുന്നു.
പിന്നെ കളി കച്ചവടമായതും മറക്കരുത്...
കളി മനോഹരമായിരുന്ന കാലം എന്നേ പൊയ്പ്പോയ്
ഇപ്പോള്‍ മൊത്തം കയ്യാങ്കളിയാണ് സുഹൃത്തേ
സ്നേഹപൂര്‍വം
കൂപന്‍

Anonymous said...

kaliyum kavithayum kaviyum -

*******

********

abhinandanangal