മാനത്തു വാനമ്പാടികള്‍
വന്നു നിറയുമ്പോഴാണ്
ദൈവത്തിന്റെ കരവിരുതില്‍ ഞാന്‍
വിസ്മയിച്ചു പോകാറുള്ളത്!
ഉയരെയുയരെ പറക്കുന്നവര്‍,
അര്ത്ഥ സംമ്പുഷ്ടം പാടുന്നവര്‍.
പകിട്ടേറിയ പക്ഷിക്കൂട്ടം
മാലാഖമാരുടെ പ്രഭാവലയം.
കൂടുവിട്ടവര്‍ മാനത്തു പറക്കുമ്പോള്‍
കൂടുകെട്ടുന്നതെന്‍ നെഞ്ചില്‍.
കര്‍മ്മത്തിന്റെ സുവര്ണ്ണ പര്‍വ്വത്തില്‍
ദേശാടനം വിനോദത്തിനല്ല!
ഓര്‍മ്മയില്‍ കാരണവര്‍ക്ക് സാന്ത്വനം
കണ്ടാല്‍ കുട്ടികള്‍ക്ക് കൌതുകം
യുവാക്കള്‍ക്കഭിനിവേശം;
യുവതികള്‍ക്ക് കൂടപ്പിറപ്പ്.
ആര്‍ത്തി കൊടുംവെയില്‍
വനവും, വാനവും പങ്കുവയ്ക്കുമ്പോള്‍
വംശനാശം വരുന്നതാര്‍ക്കൊക്കെ?
നദി നശിച്ച നാട്ടില്‍
കൃഷിയുപേക്ഷിച്ച മണ്ണില്‍
വാനമ്പാടികളെവിടെ കൂടുകൂട്ടും ?
ആര്‍ത്തി ഭൂതം താഴെകണ്ണുരുട്ടുമ്പോള്‍
വാനമ്പാടികളെവിടെ കൂടുക്കൂട്ടും?
എങ്കിലും കുന്നുകളിന്‍ മേല്‍ പറക്കുന്നവര്‍
ഭൂമിയിലെ ദുര്‍ഭൂതങളെ ഭയക്കില്ലിനിമേല്‍!
ഏതുമനസ്സിലും കൂടുക്കൂട്ടുന്നവര്‍
മേലെ മാനത്തു നിര്‍ഭയം പറക്കുമിനി!
ബി.ഷിഹാബ്
കലാകൌമുദി ജൂലൈ 2012