കളിച്ചുകൊണ്ടിരുന്ന കുട്ടിയെ
പമ്മിപമ്മി വന്ന്, പട്ടി കടിച്ചുരുട്ടി.
കണയേറ്റു കാലൊടിഞ കിളി ജീവനും
കൊണ്ടു പറന്നു പോയി.
ഉമ്മയെത്തേടി വര്‍ഷത്തിലെ രണ്ടാമത്തെ പകുതി
മുറതെറ്റാതെ വന്നുകൊണ്ടിരുന്നു.
ബാപ്പ വരാന്തപ്പടിയില്‍ കെട്ടിവച്ചവരെ
ചൂരല്‍വടി കൊണ്ട് പൊതിരെ തല്ലി.
അടികൊണ്ട് പുളഞവര്‍
അതിരറ്റ് വാപ്പയെ ശകാരിച്ചു.
അനിശ്ചിതത്വത്തിനിടയിലും
സമ്പത്തിന്റെയും സൌന്ദര്യത്തിന്റെയും മികവില്‍
പെങള്‍മാര്‍ രണ്ടും സുമംഗലികളായി.
മൂത്ത ജ്യേഷ്ഠന്‍ മുതിര്‍ന്നപ്പോള്‍
അവനും അമ്മയുടെ രോഗം ഒസ്യത്തായി ലഭിച്ചു.
വെളിയിലിറങാതെ, വെയില്‍ കൊള്ളാതെ
പുരയില്‍ തന്നെ, വര്‍ഷങള്‍ കടന്നു പോയി.
ജ്യേഷ്ഠനിലെ പണ്ഡിതനും
ചെറുകിട കച്ചവടക്കാരനും
പരാജയത്തിന്റെ നെല്ലിപ്പലക കണ്ടു
പണ്ഡിത സദസ്സുകളില്‍ പ്രസംഗിക്കാന്‍
പോകുമ്പോള്‍
വീണപൂവിന്റെ ജീവിത സന്ദേശം തേടി
അദ്ദേഹം എന്റടുത്തും വന്നിട്ടുണ്ട്.
നിറകണ്ണുകളോടെ
ചേട്ടത്തി കുട്ടിയെയും കൊണ്ട്
സ്വഭവനത്തിലേയ്ക്ക് തിരിച്ചു പോയി.
ഇടയ്ക്കിടെ മഴ പെയ്തു
ഇടയ്ക്കിടെ മഞു പെയ്തു
പുരയിടത്തിലെ ഫലവൃക്ഷങള്‍
തളിര്‍ത്തും
പൂത്തും
കായ്ച്ചു കൊണ്ടിരുന്നു.
പൂക്കാലം കഴിഞാല്‍
നാട്ടിലാദ്യമായ് കാറ് 'വച്ച' വീട്ടില്‍
അത്താഴ പട്ടിണി പതിവായി.
കാലപ്രവാഹ കുതിപ്പില്‍
ബാപ്പയുമുമ്മയും, തിരിച്ചു വരാത്ത യാത്ര പോയി
അയല്‍ക്കാരന്റെ കൃപ കൊണ്ട്
ജ്യേഷ്ഠന്‍മാര്‍ രണ്ട് പേര്‍
അനന്തപത്മനാഭന്റെ കാശുവാങി തുടങി.
കാശുവാങി തുടങിയവര്‍
അവരവരുടെയിടങളില്‍
കയറി പതുങി കിടന്നു?
ചുറ്റും നടന്നതവര്‍ കണ്ടില്ല, കേട്ടില്ല.
അല്ലെങ്കില്‍ കണ്ടില്ല, കേട്ടില്ല എന്നു നടിച്ചു!
അവസാനം നടുക്കടലില്‍ നിന്നും
അവനെയും ദൈവം
പൊക്കി എടുത്തു?
കല്യാണാലോചനകള്‍ വന്നു തുടങി
മനസ്സിലാദ്യമായ് സന്തോഷവും
സമാധാനവും തോന്നിയ നിമിഷങല്‍.
വര്‍ഷത്തിലെ രണ്ടാം പകുതി തുടങിയപ്പോള്‍
ഒരു രാത്രിയില്‍
ഉമ്മയെപോലെ
"വലിയാക്ക"യെ പോലെ
അവളുമവനെ ഞെട്ടിച്ചു.
ബാപ്പയ്ക്കറിയാമായിരുന്ന ചൂരല്‍ പ്രയോഗം
അപ്പോളവനന്യമായിരുന്നു;
കണയേറ്റു കാലൊടിഞ കിളി
ജീവനും കൊണ്ട് പറക്കുന്നതപ്പൊഴും കണ്ടു.
ബി.ഷിഹാബ്
Thursday, December 29, 2011
Thursday, December 15, 2011
ചിക്കാഗോ
ബി.ഷിഹാബ്
ഒന്നിന്റെ ഹുങ്കിന് മറുമരുന്നായ്ചിക്കാഗോ തെരുവിലേയ്ക്കിറങി!
മറുതുണിയില്ലാത്തവര്‍,
മാറ്റ കാലുറകളില്ലാത്തവര്‍,
തലചായ്ക്കാനിടയില്ലാത്തവര്‍
ഓസോണ്‍ കുടപൊത്ത് നനയുന്നവര്‍
കടലില്‍ താഴുമെന്ന് ഭയക്കുന്നവര്‍
പിറന്ന മണ്ണിനായ് പോരാടുന്നവര്‍
നാളെയില്‍ ശൂന്യത ദര്‍ശിച്ചവര്‍
അസ്വതന്ത്രര്‍,
തൊണ്ണൂറ്റി ഒമ്പതിന്റെ മുറവിളികളാല്‍
മുഖരിതം ലോകം.
മുതലാളിത്തത്തിന്റെ തലസ്ഥാനം
ക്ഷുഭിതയൌവ്വനത്തിന്റെ പിടിയില്‍പെട്ടു.
മിസ്സിസ്സിപ്പി പറയാതെ പറഞു
ആമസോണിന്‍ സിംഹഗര്‍ജ്ജനത്തില്‍ ലോകം;
വിമോചന ഗീതം കേട്ടു.
നൈലിന്റെ നാള്‍വഴിയില്‍
മുല്ലപ്പൂമണം പരന്നു.
വറുതിയുടെ എരുതീയിലും
*'വോള്‍ഗ' ലോകത്തെ വിസ്മയിപ്പിച്ചു വീണ്ടും
ഗംഗ അശാന്തമനസ്സുമായ്
ശന്തമായൊഴുകി.
യുദ്ധകൊതിയുടെ
വര്‍ണ്ണവെറിയുടെ
മതഭ്രാന്തിന്റെ
ആയിരമായിരം കള്ളത്തരങളുടെ
ചതിയുടെ, പകയുടെ
മുതുകില്‍ കെട്ടിപ്പടുത്ത
യാങ്കിയുടെ വെള്ളകൊട്ടാരം
കുപ്രസിദ്ധിയുടെ ഇരുള്‍ മാറാല മൂടി കിടക്കുന്നു!
അങ്കിള്‍ സാമിന്റെ കഴുകന്‍ കണ്ണുകള്‍
മുഴുനീളെ ഭീതി പടത്തുന്നു.
ചിക്കാഗോ വീണ്ടും
മാനവ രാശിയ്ക്കായ് തെരുവിലിറങി
പണിയാളര്‍ക്കായ് വര്‍ണ്ണലിപികളില്‍
ചരിത്രമെഴുതി പിടിപ്പിച്ച ചിക്കാഗോ!
മുമ്പവള്‍ കൊളുത്തി വച്ച ചെറു ദീപം
മധ്യാഹ്ന സൂര്യനായ് കത്തി ജ്വലിച്ചു.
ഒന്നിന്റെ ഹുങ്കിന്
ചിന്തകളില്‍ മറുമരുന്നുമായ്
ചിക്കാഗോ വീണ്ടും വന്നു.
ചരിത്രം സാക്ഷി
ഇന്ന് ചിക്കാഗോ
നാളെ മാനവരാശി.
*യൂറോപ്പില്‍ പൂട്ടിപോയ കമ്പനികള്‍ ഏറ്റെടുക്കുമെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ പ്രസ്താവന ലോകം വിസ്മയത്തോടെയാണ് ശ്രവിച്ചത്.
Subscribe to:
Posts (Atom)