Wednesday, November 25, 2009

യുദ്ധം-11

ഇരിക്കുന്ന കൊമ്പ് മുറിയുന്നു

ഇരുട്ടിന്റെ ശക്തികള്‍
ഇടിവെട്ടി പെയ്തീ
ഗോളത്തെയാകെ വിഴുങുമോ?
ഓസോണ്‍ കുടപൊത്തിയവള്‍ ഉരുകിയൊലിക്കുമോ?
ഭൂമിയെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു.
ആര്‍ത്തിയുടെ നീരാളിപ്പിടിത്തം
ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു!
ആര്‍ത്തി പകര്‍ന്ന അന്ധത
അതിരുകള്‍ കടന്നു പാഞു പോകുന്നു!
വാദപ്രതിവാദങളില്‍
അന്യായം, ന്യായമാകുന്നു.
വാദി പ്രതിയാകുന്നു!
കടലില്‍ താഴ്ന്നു പോകുമെന്ന് ഭയക്കുന്നവര്‍
കടലില്‍ തന്നെ ചെന്നിരിക്കുന്നു.
വഴിതെറ്റി നടക്കുന്ന ഭരണകൂടങള്‍
വിദ്വേഷം വാരി വിതയ്ക്കുന്നു.
വിനാശകൊടുങ്കാറ്റ് കൊയ്തു കൂട്ടുന്നു.
സാധുവാം ഭൂമിപ്പെണ്ണ്
പുതിയ പനി പിടിച്ച് വിറയ്ക്കുന്നു.
ഭിഷ്വഗ്വരന്മാര്‍ ഉച്ചകോടികള്‍ കൂടി
പ്രതിവിധി നൂറ് നാവില്‍ സംസാരിച്ചു.
മരുന്നൊരു തുള്ളിയും കിട്ടാതെ
മരിക്കാന്‍ തന്നെ കിടക്കുന്നു രോഗി.
ആസന്ന മരണഭീതിയില്‍, ഭൂമിപ്പെണ്ണ് കേഴുമ്പോഴും
ആര്‍ത്തിഭൂതം മാനം മുട്ടി;നിറഞു കിടക്കുന്നു
തിരിച്ചാര് കുടത്തില്‍ കയറ്റും ഭൂതത്തെ
തരിച്ചു നില്ക്കുന്നു മാലോകര്‍
ഇരുട്ടിന്റെ ശക്തികള്‍ ഇടിവെട്ടി പെയ്തീ
ഗോളത്തെയാകെ വിഴുങുമോ?
ആശങ്കയിലാണ് ലോകം!
ഇരിക്കുന്ന കൊമ്പല്ലെ മുറിയുന്നത്


ബി.ഷിഹാബ്

Friday, November 20, 2009

ദൈവം

സങ്കല്പങളുടെ
അപ്പുറത്ത്
നില്ക്കുന്നവന്‍
നിന്റെ
ഒരു സങ്കല്പത്തിലും
ഒതുങാത്തവന്‍


ബി.ഷിഹാബ്

Friday, November 6, 2009

ആമയും മുയലും



സഹോദരാ,
ഒരോട്ടപന്തയത്തിലും
മുയലെന്നറിയപ്പെടുന്ന ഓട്ടക്കാരന്‍
ജയിച്ചിട്ടില്ല.
സൂത്രശാലിയും
വിവേകിയും
ഭാഗ്യശാലിയും
ഉറക്കത്തിലുമുണര്‍ന്നിരിക്കുന്നവനുമായ
ആമയ്ക്കു തന്നെയാണെന്നും വിജയം


ബി.ഷിഹാബ്